ഇതുപറഞ്ഞത് വേറാരുമല്ല രാഹുല്‍ ഗാന്ധി തന്നെയാണ് പാര്‍ലമെന്റില്‍. അദ്ദേഹത്തിന്റെ സ്വയംപരാമര്‍ശ്ശംകേട്ട് ബി ജെ പി അംഗങ്ങള്‍ മാത്രമല്ല തൊട്ടടുത്തിരുന്ന കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ കോണ്‍ഗ്രസ്സുകാര്‍വരെ ചിരിച്ചുപോയി. നോര്‍ത്ത് ഇന്‍ഡ്യയില്‍ പപ്പു എന്നുവിളിക്കുന്നത് ഒരു അധിക്ഷേപവാക്കല്ല. കൊച്ചുകുട്ടികളെ മാതാപിതാക്കള്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതാണ്. അന്‍പത്തഞ്ച് വയസായ രാഹുല്‍ ഇപ്പോഴും കുട്ടികളെപ്പോലെ പക്വതയില്ലാതെ സംസാരിക്കയും പെരുമാറുകയും ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത്.
അദ്ദേഹത്തിന്റെ പക്വതയില്ലായ്മയുടെ തെളിവാണ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ കണ്ടത്. സ്വന്തം സഹോദരിയുടെ സമീപംചെന്ന് അവളുടെ കവിളില്‍ തലോടുന്ന പപ്പു എന്തുസന്ദേശമാണ് ഭരതത്തിലെ യുവജനങ്ങള്‍ക്ക് നല്‍കുന്നത്. കോണ്‍ഗ്രസ്സുകാര്‍ അതില്‍ അപാകതയൊന്നും കണ്ടില്ലെങ്കിലും പൊതുജനങ്ങള്‍ക്കത് അസ്വീകാര്യമായി തോന്നി. സ്പീക്കര്‍ രാഹുലിനെ ശാസിക്കുകയും ചെയ്തു.
ഇറ്റലിയിലും ബ്രിട്ടനിലും ഇത്തരം പ്രവര്‍ത്തികള്‍ തെറ്റായി കാണുകയില്ലായിരിക്കും. അതാണ് ഒരു കോണ്‍ഗ്രസ്സ് പ്രതിനിധി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അദ്ദേഹം പറഞ്ഞത് ആസ്‌ട്രേലിയയിലും ബ്രിട്ടനിലും പര്‍ലമെന്റില്‍ സ്ത്രീകള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക് മുലകൊടുക്കാറുണ്ടെന്നാണ്. അത് ആസ്‌ട്രേലിയിലല്ലേ മാഷേ., ഇത് ഇന്‍ഡ്യയാണ്. ഇവിടെ മാന്യസ്ത്രീകള്‍ ബസ്സ് സ്റ്റാന്‍ഡില്‍പോലും പരസ്യമായി അവരുടെ മാറിടം പുറത്തുകാണിക്കില്ലന്ന് വക്കീലിന് അറിയാവുന്നതല്ലേ.
അങ്ങയുടെ നേതാവ് സ്റ്റേജില്‍ ആയിരങ്ങളുടെ മുന്നില്‍ പ്രിയങ്കയെ ഉമ്മവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. സഹോദരിയോട് സ്‌നേഹമില്ലാത്തത് ആര്‍ക്കാണ്. എന്നുവച്ച് ഇന്‍ഡ്യാക്കാര്‍ ആരുംതന്നെ ഒരുപ്രായംകഴിഞ്ഞാല്‍ സഹോദരിയെ കെട്ടിപ്പിടിക്കുയോ ഉമ്മവെയ്ക്കുകയോ ചെയ്യാറില്ലന്ന് അഡ്വ. രാജു പി നായര്‍ക്ക് അറിയാവുന്നതല്ലേ.
വിവേകബുദ്ധി ഇതുവരെ ഉദിച്ചിട്ടില്ലാത്ത വ്യക്തി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയാകാന്‍ കച്ചകെട്ടി ഇറങ്ങിയത് നെഹ്‌റുകുടുംബത്തില്‍ ജനിച്ചതുകൊണ്ട് മാത്രമാണ്. അതുമാത്രമാണ് അദ്ദേഹത്തിന്റെ ഒരേയൊരു ക്വാളിറ്റി. ഇന്‍ഡ്യ തങ്ങളുടെ കുടുംബസ്വത്താണന്ന് കരുതുന്ന സോണിയയും മക്കളും ജനങ്ങളെ വിഢികളാക്കുകുയാണ്.
കോണ്‍ഗ്രസ്സുകാര്‍ രാഹുലിനെ ചുമന്നുകൊണ്ടുനടക്കുന്നത് സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ്. കേരളംപോലുള്ള സംസ്ഥാനങ്ങളില്‍ ഇദ്ദേഹത്തെ ആരാധിക്കുന്നവര്‍ ധാരാളമായിട്ടുണ്ട്. ഇദ്ദേഹം പ്രധാനമന്ത്രി ആയികണ്ടിട്ട് മരിച്ചാല്‍ മതിയെന്ന് പറയുന്നവരുണ്ട്. അങ്ങനെവല്ല അപകടവും സംഭവിച്ചാല്‍ ഇന്‍ഡ്യാരാജ്യത്തിന്റെ അവസ്ഥ എന്തായിതീരുമെന്ന് ഭയപ്പെടുന്നവരാണ് കൂടുതല്‍.
തരൂരിനെപോലുള്ളവര്‍ എന്തിനാണ് ഈ വിവരംകെട്ട നേതാവിന്റെ അനുയായികളായി നടക്കുന്നതെന്നാണ് മനസിലാകാത്തത്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി സ്വന്തം മനഃസാക്ഷിയെ ബലികൊടുക്കാനാണ് താല്‍പര്യമെങ്കില്‍ നിങ്ങളെയോര്‍ത്ത് സഹതപിക്കാനെ കഴിയു. അന്തസ്സുണ്ടെങ്കില്‍ എം പി സ്ഥാനം രാജിവച്ച് സ്വതന്ത്രനായിനിന്ന് തന്റെ രാഷ്ട്രീയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയാണ് വേണ്ടത്.
ശശിയുടെ ഒരു പുസ്തകത്തില്‍ സോണിയയുടെ മുന്‍കാല ജീവിതത്തെപറ്റി പറയുന്നുണ്ട്. അവര്‍ക്ക് കോളജുവിദ്യാഭ്യാസമില്ല., ഇറ്റലിയിലെ ഒരു മേസ്തിരിയുടെ മകളാണ്., ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ വെയ്റ്ററസ്സായി ജോലിനോക്കുമ്പളാണ് രാജീവ് ഗാന്ധി അവരെ കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും. രാജീവിനും കോളജുഡിഗ്രിയൊന്നും ഇല്ല. അദ്ദേഹം ഒരു പരീക്ഷയും പാസ്സായിട്ടില്ല. കന്നുചെന്നു ചേര്‍ന്നത് കന്നിന്‍കൂട്ടത്തില്‍. ഈ കഥകള്‍ ശശിതരൂര്‍ എഴുതിയത് സോണിയ വായിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ കോണ്‍ഗ്രസ്സില്‍ എടുക്കുമായിരുന്നില്ല. കോണ്‍ഗ്രസ്സില്‍ ആര്‍ക്കും വായനാശീലമില്ലാത്തതുകൊണ്ട് ശശി രക്ഷെപെട്ടു. അദ്ദേഹത്തിന്റെ പുസ്തകം കോണ്‍ഗ്രസ്സുകാര്‍ ആരുംതന്നെ വായിച്ചിട്ടുണ്ടാവുകയില്ല.
രാഹുല്‍ ഗാന്ധി ഇന്‍ഡ്യാക്കാരനാണോ എന്ന സംശയം ഇപ്പോള്‍ പ്രബലമാണ്. അലഹബാദ് ഹൈക്കോടതിയില്‍ അതിനെപറ്റിയുള്ള വാദങ്ങള്‍ നടക്കുകയാണ്. ബ്രിട്ടനില്‍ അദ്ദേഹം എന്തോബിസിനസ്സ് ചെയ്തിരുന്നപ്പോള്‍ സമര്‍പ്പിച്ച രേഖകളില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതുകൂടാതെ സംശയിക്കാന്‍ വേറെയും കാര്യങ്ങളുണ്ട്. രാജീവ് ഗാന്ധി തമിഴ്തീവ്രവാദികളുടെ ബോംബാക്രമണത്തില്‍ മരിച്ചപ്പോള്‍ രാഹുലിന്റെ ഡി എന്‍ എ പരിശോധിക്കാന്‍ സോണിയ സമ്മതിച്ചില്ല. പകരം പ്രിയങ്കയുടെ ഡിഎന്‍എ എടുത്താല്‍ മതിയെന്ന് ശഠിച്ചുു. ഇത് അന്നത്തെ പത്രങ്ങളിലെല്ലാം, മനോരമ ഉള്‍പ്പെടെ, വന്നവാര്‍ത്തയാണ് . അന്നൊക്കെ മനോരമ സത്യങ്ങള്‍ മറച്ചുപിടിക്കാന്‍ ഇന്നത്തെപ്പോലെ പാടുപെട്ടിരുന്നില്ല.
എന്തുകൊണ്ട് രാഹുലിനെ ഒഴിവാക്കാന്‍ സോണിയ പറഞ്ഞുവെന്ന് ആരുംചോദിച്ചില്ല. അന്നത്തെ പ്രത്യേക രാഷ്ട്രീയ കാലാവസ്തയില്‍ , പ്രത്യേകിച്ചും രാഹുല്‍ കൊച്ചുപയ്യനായിരുന്നതുകൊണ്ട് ആരുമിത് ചര്‍ച്ചാവിഷയം ആക്കിയില്ല. സംശയങ്ങള്‍ ദുരൂകരിക്കാന്‍ സോണിയ ബാധ്യസ്തയാണ്. ഇത് രാജീവിന്റെയും നെഹ്‌റു കുടുംബത്തിന്റെയും അഭിമാനപ്രശനമാണ്., രാജ്യത്തിന്റെയും.
മുറിവാല്.
മണ്ടന്മാരോട് സംവദിക്കുന്നവരും മണ്ടന്മാരാണന്ന് വിവേകശാലികള്‍ പറയാറുണ്ട്. കാരണം ഇക്കൂട്ടര്‍ അവരുടെ ബുദ്ധി ഫ്രീസറില്‍വച്ച് പൂട്ടിയവരാണ് ., മനസിന്റെ കവാടങ്ങള്‍ അടച്ചുപൂട്ടിയവരാണ്. പുറമെനിന്നുള്ള ഒരാശയവും അവര്‍ സ്വീകരിക്കില്ല. താന്‍പിടിച്ച മുയലിന് മൂന്നുകൊമ്പ്. ഇക്കൂട്ടരോട് സംസാരിച്ചിട്ട് യാതൊരു പ്രയോജനവുമില്ല. അതുകൊണ്ട് അവരെ തങ്ങളുടെ മൂഢസ്വര്‍ഗത്തില്‍ ജീവിക്കാന്‍ വിട്ടേക്കുകയാണ് നല്ലത്.
samnilampallil@gmail.com