Image

കോവൂരിൽ രാത്രികാല കടകൾ 11 മണിക്ക് അടയ്ക്കണം; തീരുമാനം സർവകക്ഷിയോഗത്തിൽ

രഞ്ജിനി രാമചന്ദ്രൻ Published on 29 March, 2025
കോവൂരിൽ രാത്രികാല കടകൾ 11 മണിക്ക് അടയ്ക്കണം; തീരുമാനം സർവകക്ഷിയോഗത്തിൽ

കോവൂർ ഇരിങ്ങാടൻ പള്ളി റോഡിലെ ഫുഡ് സ്ട്രീറ്റിന്റെ പ്രവർത്തി സമയം 11 മണിവരെയായി കുറക്കാൻ സർവകക്ഷിയോഗത്തിൽ തീരുമാനമായി.നിലവിലെ തർക്കങ്ങളും സംഘർഷങ്ങൾക്കും പരിഹാരമായിട്ടാണ് തീരുമാനം.മെഡിക്കൽ കോളജ് എസിപിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

.രാത്രി 10.30ഓടോ വ്യാപാരം അവസാനിപ്പിക്കണം.11 മണിക്ക് കടകൾ അടക്കണം.റോഡരികിലെ പാർക്കിങ്ങ് പൂർണമായും നിരോധിക്കാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി.പ്രദേശത്ത് സിസിടിവികൾ സ്ഥാപിക്കുകയും സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ഒരു മാസത്തിന് ശേഷം സബ് കമ്മിറ്റി വിഷയം ഒന്നുകൂടി പരിശോധിക്കും. കോവൂർ- ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിച്ചതോടെയാണ് പൊലീസ് സർവകക്ഷി യോഗം വിളിച്ചത്.

കോവൂർ ഇരിങ്ങാടൻ പള്ളി റോഡിൽ രാത്രികാലത്ത് നിരവധി കടകളാണ് പ്രവർത്തിക്കുന്നത്. അർധരാത്രി വരെ പ്രവർത്തിക്കുന്ന കടകൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. വലിയ തുക നിക്ഷേപിച്ച് തുടങ്ങിയ കടകൾ പെട്ടെന്ന് പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വ്യാപാരികൾ .ലഹരി ഉപയോഗം നടക്കുന്നുണ്ടെങ്കിൽ അത് നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യേണ്ടത് പോലീസാണെന്ന് കടക്കാർ വ്യക്തമാക്കുന്നത്. 

 

 

 

English summery:

Night Shops in Kovoor Must Close by 11 PM; Decision Made in All-Party Meeting

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക