Image

കേരളം വൃദ്ധരുടെ നാടാകുന്നു: പി.പി. ജെയിംസ്

Published on 29 March, 2025
കേരളം വൃദ്ധരുടെ നാടാകുന്നു: പി.പി. ജെയിംസ്

ന്യു  യോർക്ക്: ലോകമലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന 24 കണക്ട് പദ്ധതിയുമായി അമേരിക്കയിലെത്തിയ 24 ന്യുസ് എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസിന് റോക്ക് ലാൻഡിൽ പോൾ കറുകപ്പള്ളിയുടെ നേതൃത്വത്തിൽ സുഹൃദ്സംഘം സ്വീകരണം നൽകി.

സ്വീകരണത്തിന് നന്ദി പറഞ്ഞ ജെയിംസ് നടത്തിയ പ്രസംഗത്തിൽ അമേരിക്കയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ കേരളത്തിൽ ഇരുന്ന് എപ്രകാരമാണ് വിലയിരുത്തുന്നതെന്ന് വിശദീകരിച്ചു.

'യു.എസില്‍ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുന്നത്  നേരിടാന്‍ ജര്‍മ്മനിയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാവുന്നു എന്ന വാര്‍ത്തയാണ് ഞാന്‍ ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്.  അമേരിക്കയെ മുതലെടുത്തു ബാക്കിയുള്ളവരൊക്കെ ജീവിക്കുന്നു. അവരൊക്കെ ഇവിടത്തെ  ടാക്‌സ് പേയേഴ്‌സിന്റെ കാശുകൊണ്ടാണ് ജീവിക്കുന്നത്,' എന്നൊരു ചിന്താഗതി ഇപ്പോൾ അമേരിക്കയിൽ കാണുന്നു.   ഇത് ഗുണകരമാണോ എന്ന് ചിന്തിക്കണം.

അമേരിക്ക  ഒന്നാം സ്ഥാനത്ത് എത്തിയതിനു പിന്നില്‍ ഇന്ത്യയിൽ നിന്ന് വന്ന നിങ്ങളെ പോലുള്ള ആളുകളുമുണ്ട്. നിങ്ങളില്‍ ഭൂരിപക്ഷം പേരും അമേരിക്കയില്‍ ജനിച്ചവരല്ല.  എന്നാൽ അമേരിക്കയ്ക്ക് എതിരെ വരുന്ന വിമര്‍ശനങ്ങളെ അതിശക്തമായി നേരിടുന്ന കമ്മ്യൂണിറ്റിയാണ് മലയാളികൾ.

ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ ഇവിടെ ഓരോന്നും നേടിയെടുക്കാന്‍ സാധിക്കും. സ്വന്തം വസ്ത്രങ്ങൾ മാത്രം കൊണ്ട് ഇവിടെ വരുന്നവർക്കും പിടിച്ചു കയറാന്‍ പറ്റും എന്ന ഒരു ഫീല്‍ ആണ് അമേരിക്ക ലോകത്തിന് നല്‍കുന്നത്.

ഇപ്പോൾ നടക്കുന്ന   കാര്യങ്ങൾക്ക് പോസിറ്റീവും നെഗറ്റീവുമായ വിശദീകരണങ്ങളുണ്ട്.  അതേപ്പറ്റി  ജനങ്ങള്‍ തീരുമാനിക്കട്ടെ, അതിനപ്പുറത്തേക്ക് നമുക്ക് ഒന്നും പറയാന്‍ പറ്റില്ല.

അവസാനം വരാന്‍ പോകുന്നത് അമേരിക്കയും ചൈനയും തമ്മിലുള്ള മല്സരമാണ്.   ചൈന ജി.ഡി.പിയുടെ കാര്യത്തിലും  പണം ചിലവഴിക്കുന്ന  കാര്യത്തിലും അമേരിക്കയുടെ മുന്നില്‍ കയറിയിരിക്കുന്നു നാവികസേനയിൽ  കുറച്ചു വര്‍ഷം മുമ്പു വരെ അമേരിക്കയായിരുന്നു ഒന്നാമത്. ഇപ്പോൾ ചൈന  മുന്നിൽ വന്നു. മിലിറ്ററി പവര്‍   ഒരു രാജ്യത്തെ നിലനിര്‍ത്തുന്ന ഘടകം തന്നെയാണ്.

തന്റെ   പിതാവ്  ഏഴ് യുദ്ധങ്ങളില്‍ പങ്കെടുത്തയാളാണ്. ചൈനീസ് യുദ്ധം,  പാക്കിസ്ഥാന്‍ യുദ്ധങ്ങള്‍ എന്നിവയടക്കം.  പിതാവ് വയര്‍ലസ് ആന്റ് കമ്മ്യൂണിക്കേഷന്‍സിലായിരുന്നു. അദ്ദേഹം  ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അന്ന്  അതിനെ താൻ  എതിര്‍ത്തിട്ടുണ്ട്. കാരണം അതൊന്നും ചരിത്ര പുസ്തകത്തിലില്ല.   ഒരു സംഭവം   ജോണ്‍ എഫ് കെന്നഡിയെപ്പറ്റിയാണ്.  ഞാന്‍ ഏറ്റവും അധികം ഇഷ്ടപെടുന്ന പ്രസിഡന്റ് . ഡെമോക്രറ്റീവ് റിപ്പബ്ലിക്കന്‍  എന്ന അര്‍ത്ഥത്തില്ല.  ഇന്ത്യയോടുള്ള ബന്ധം വച്ചാണ്. എനിക്ക് വലിയ ഇഷ്ടമില്ലാത്തയാളാണ് റിച്ചാര്‍ഡ് നിക്‌സൺ . അതിനു കാരണം ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ ആക്ഷേപിച്ചയാളാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന നേതാവായിരുന്നു കെന്നഡി . ഞാന്‍ പഠിക്കുന്ന കാലത്ത് സ്‌ക്കൂളില്‍ ജോണ്‍ എഫ് കെന്നഡിയുടെ ചിത്രങ്ങള്‍ വില്‍ക്കുമായിരുന്നു.  ഞാന്‍ എന്റെ പിതാവിനോട്  ചോദിച്ചു എന്തുകൊണ്ട് മറ്റൊരു അമേരിക്കന്‍ പ്രസിഡന്റിന്റെ ചിത്രങ്ങള്‍ വില്‍ക്കുന്നില്ല. അപ്പോള്‍ അദ്ദേഹം  പറഞ്ഞത് ഒരിക്കലും ഇന്ത്യ ഒരിക്കലും തുറന്നു പറയാത്ത കാര്യമാണ്.   ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ റഷ്യ  സഹായിച്ചില്ല.   നെഹറു നേരെ വിളിച്ചത് ജോണ്‍ എഫ് കെന്നഡിയെയാണ്.

കടുത്ത കമ്യുണിസ്റ് വിരുദ്ധനായ ജോണ്‍ എഫ്  കെന്നഡിയോട് നെഹറു ചോദിച്ചത് യുദ്ധവിമാനങ്ങളും മറ്റുമാണ് . ചൈനയുടെ സൈന്യം  അപ്പോഴേക്കും  മുന്നേറുകയാണ്.  ഇന്ത്യൻ സേനയുടെ കയ്യിൽ 303 റൈഫിള്‍ ആണ് ഉള്ളത്.  സിയാചെന്നിൽ  ജോലി ചെയ്ത   ആയിരം പട്ടാളക്കാരുടെ കാലുകള്‍ ഫ്രോസ്റ് ബൈറ്റ് മൂലം  വെട്ടികളഞ്ഞു. ആ സമയത്ത് ജോണ്‍ എഫ് കെന്നഡി ഇന്ത്യയെ തുണക്കാൻ യുദ്ധ വിമാനങ്ങൾ അയക്കാൻ   തയ്യാറായി. ഇത് എവിടെയും വായിച്ചിട്ടില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു അതൊരു രഹസ്യ ഡീലായിരുന്നുവെന്ന്.   ഞാന്‍ അത് ഒരിക്കലും അംഗീകരിച്ചില്ല.

അഞ്ചു വര്‍ഷം മുമ്പ്  അമേരിക്ക ഡീക്ലാസിഫൈ ചെയ്ത രേഖകൾ കണ്ടപ്പോൾ പിതാവ് പറഞ്ഞതിലെ സത്യം മനസിലായി.  

എന്നാൽ  പാക്കിസ്ഥാന്‍ യുദ്ധത്തിൽ അമേരിക്ക ഇന്ത്യക്ക് എതിരായിരുന്നു.  അന്ന് സോവിയറ്റ് യൂണിയന്‍ ശക്തമായി ഇന്ത്യക്കൊപ്പം നിന്നു.  വൈകാതെ പ്രസിഡന്റ് നിക്‌സൺ ചൈനയുമായി ബന്ധം സ്ഥാപിച്ചു. ആശയപരമായി ഭിന്നത ഉണ്ടെങ്കിലും ബിസിനസ്  രംഗത് ഒരുമിച്ചു പോകാമെന്ന മാവോ സെ തുംഗിന്റെ നിർദേശം അമേരിക്ക അംഗാകരിച്ചു.  അന്നു തുടങ്ങിയതാണ് ചൈന- അമേരിക്ക ബിസിനസ് ബന്ധം . അത് ആദ്യമായിട്ട് തകര്‍ക്കുന്നത് ട്രമ്പാണ് 2018ല്‍.

ഈ അമ്പതു വര്‍ഷം ഇന്ത്യയ്ക്ക് കിട്ടിയ നേട്ടം നിസാരമായിരുന്നു.   ഇന്ന് ചൈന അമേരിക്കയെ വെല്ലുവിളിക്കാന്‍ മാത്രം എത്തി . മിലിട്ടറി പവറില്‍ അമേരിക്ക മുന്നിലായിരിക്കും.  പക്ഷെ  60000ത്തോളം ന്യൂക്ലിയര്‍ വാര്‍ ഹെഡ്‌സിൽ 50 ശതമാനം   റഷ്യയുടെ കൈവശം ഉണ്ട്. അതാണ് പുട്ടിന്റെ ധൈര്യം.

റിച്ചാര്‍ഡ് നിക്‌സന് പറ്റിയ തെറ്റ്  ഇത്ര കാലം തുടർന്നു .   അത് ചോദ്യം ചെയ്ത് ട്രമ്പാണ്.    ചൈനയെ നേരിടാന്‍ അമേരിക്കയ്ക്ക് തുണ  ആയി  വരാന്‍ പോകുന്നത് ഇന്ത്യ തന്നെയാണ്.

സാമ്പത്തിക രംഗത്ത്  ഇന്ത്യ ചെയ്യാതെ പോയ കുറെകാര്യങ്ങള്‍ ഉണ്ട്.   അമേരിക്കയില്‍ 35000ത്തോളം ബാങ്കുകൾ  ഉണ്ടായിരുന്നു. അമേരിക്കയില്‍  ഗ്രോത്ത് എന്‍ജിന്‍ ആയി നിന്നത്   ഈ ബാങ്കുകളാണ് .  ചൈനയ്ക്ക 1980-90 കളില്‍ ഒറ്റ ബാങ്കേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ നാലായിരത്തോളം ബാങ്കുകള്‍ ഉണ്ട്. ചൈന പണം എടുത്ത് എറിയുകയാണ് എല്ലാ രാജ്യങ്ങളിലേക്കും. ഇന്ത്യയിൽ 33 ബാങ്കെ ഉള്ളു. ഇത് അധികൃതർ മനസിലാക്കുന്നില്ല.

ട്രമ്പ്   ഇലോണ്‍ മസ്‌കിനെ കൂടെ നിര്‍ത്തുക എന്നു പറഞ്ഞാല്‍ ബെസ്റ്റ് ബ്രെയിനിനെ കൂടെ നിര്‍ത്തുന്നു എന്നാണർത്ഥം . എന്നാൽ  മസ്‌കിന്റെ എക്ട്രാ അധികാരങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കേരളത്തില്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വയസായ ആളുകള്‍ മാത്രമേ കാണൂ. നിങ്ങള്‍ എവിടെയെങ്കിലും ഇന്‍വസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍ കേരളത്തില്‍ ഓള്‍ഡ് ഏജ് ഹോം ഉണ്ടാക്കുന്നതാണ് നല്ലത്. 2035ന് ശേഷം കേരളത്തില്‍ 50 55 വയസിനു മുകളിലുള്ള ആളുകള്‍ മാത്രമേ കാണൂ.

ഞാന്‍ മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം കണ്ടു. ലഹരി വിപത്ത് സംബന്ധിച്ച്  ഞങ്ങള്‍ ഒരു മണിക്കൂര്‍ സംസാരിച്ചു. ലഹരിക്കെതിരെ പോരാടാൻ മുഖ്യമന്ത്രി അപ്പോൾ തന്നെ നിർദേശവും നൽകി. 24 കണക്റ്റ് എന്ന പ്രസ്ഥാനവുമായി ഞഖങ്ങൾ  മുന്നോട്ടു പോവുകയാണ്. ലോകത്തിലെ മുഴുവന്‍ ആളുകളെ കണക്റ്റ് ചെയ്യുന്ന പ്രസ്ഥാനമാണ്. ലഹരിയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി.

വെസ്റ്റ് നയാക്കിൽ മലബാർ പാലസിൽ നടന്ന ചടങ്ങിൽ ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി സ്വാഗതം ആശംസിച്ചു. ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ്റും  ഹ്യൂമൻ റൈറ്റ്സ് കമ്മീഷണറുമായ തോമസ് കോശി, ഫൊക്കാന നേതാവ് ലീല മാരേട്ട്, ജോർജ് ജോൺ  കല്ലൂർ നോവാ ജോർജ്, ഫിലിപ്പ് ചെറിയാൻ , ഫിലിപ്പോസ് ഫിലിപ്പ്, ടോം നൈനാൻ, ഷോളി കുമ്പിളുവേലി,  ദേവസി പാലാട്ടി, ലത പോൾ,  കുരിയാക്കോസ്, മോഹൻ ഡാനിയൽ, ജയപ്രകാശ് നായർ തുടങ്ങി ഒട്ടേറെ പേര് പങ്കെടുത്തു. 

Join WhatsApp News
paperboy 2025-03-29 18:41:16
മൂക്കില്ലാ രാജ്യത്തു മുറിമൂക്കൻ രാജാവ്‌ . ഇദ്ദേഹത്തിന്റെ പ്രഭാഷണം കണ്ടാൽ വേൾഡ് സബ്ജെക്ട് മാറ്റർ എക്സ്പെർട് ആണെന്ന് തോന്നും. നാട്ടിലെ എല്ലാ ചായക്കടയിലും കള്ളുഷാപ്പിലും അമേരിക്കയിലെ സംഭവങ്ങൾ ചർച്ചാ വിഷയമാണ് . അതിലെന്താ അത്ഭുതം ? അങ്ങിനെയെല്ലെ സംഭവിക്കൂ ? കാരണം അമേരിക്ക ഡോമിനേറ്റ്സ് ദി വേൾഡ് . മറ്റു അന്തർദേശിയ ചാനലുകൾ കണ്ടിട്ട് അതിന്റെ മലയാള പരിഭാഷണം നടത്തുന്നത് എങ്ങിനെ ജേർണലിസം ആകും ? പേപ്പർബോയ്
(ഡോ.കെ) 2025-03-29 20:52:38
“നാവികസേനയിൽ  കുറച്ചു വര്‍ഷം മുമ്പു വരെ അമേരിക്കയായിരുന്നു ഒന്നാമത്. ഇപ്പോൾ ചൈന  മുന്നിൽ വന്നു”, (ശ്രീ.ജെയിംസ് ).വിഡ്ഢിത്തരം പറയുന്നതിലും വേണം ഒരു മര്യാദ (പരിധി ). വായനയുടെ വ്യാപ്തി വർദ്ധിപ്പിച്ച് ഒരുപ്പാട്‌ ദൂരം ശ്രീ.ജെയിംസ് നല്ലപോലെ ചരിക്കാനുണ്ട്.പേപ്പർബോയ് വെളിപ്പെടുത്തിയതിൽ സത്യങ്ങളുണ്ട്.
Jayan varghese 2025-03-29 21:00:43
സ്വന്തം വീട്ടിൽ വരുന്ന അതിഥിയെ അധിക്ഷേപിച്ച് ആട്ടിയോടിക്കുന്ന അധമന്മാരായ മലഞ്ചാഴികളിൽ ചിലർ അമേരിക്കയിലും എത്തിയിട്ടുണ്ട് എന്ന് തെളിയിക്കുന്നതാണ് മുകളിലെ വ്യാജ നാമൻ വേതാള പ്രതികരണം. അമേരിക്കൻ ഡോളറിന്റെ അഹങ്കാര പുളപ്പിൽ ആളാവൽ മുന്തിരിക്ക്‌ ചാടിത്തോറ്റതിന്റെ പുളിപ്പൻ നിരാശയാണ് ഈ പ്രതികരണം. ശ്രീ പി. പി. ജെയിംസ്‌ ലോകാരാധ്യനായ മാധ്യമ പ്രവർത്തകനാണ്. അദ്ദേഹവുമായി നേരിട്ട് സംവദിക്കാനുള്ള ഒരവസരം ലഭ്യമായി എന്നതിലുള്ള അന്തസ് ആസ്വദിക്കണമെങ്കിൽ അതിനും വേണം ഒരു അന്തസ്സ്. മാന്യനും മിത ഭാഷിയുമായ ഈ പ്രതിഭാ ശാലിക്കു നേരെ അർത്ഥ ശൂന്യമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്ന ഈ അധമ ജന്മത്തിനു വേണ്ടി ഒരമേരിക്കൻ മലയാളി എന്ന നിലയിൽ ആത്മാർത്ഥമായി മാപ്പു ചോദിക്കുന്നു. ജയൻ വർഗീസ്.
Oru Vridhan (Old Man) 2025-03-29 21:53:57
എങ്ങനെ ഹിന്ദിയും കേരളവും ഒക്കെ വൃദ്ധരുടെ നാട് ആയി മാറുന്നു. അതിൻറെ കാരണക്കാർ നിങ്ങളൊക്കെയാണ്. ഈ ഫോട്ടോയിൽ നിങ്ങൾ കാണുന്നില്ലേ, ഇവിടെ നോക്കുക ഇവിടെത്തന്നെ ഈ ഫോട്ടോയിൽ നോക്കുക. ചെറുപ്പക്കാരായ നിങ്ങളെല്ലാം അമേരിക്കയ്ക്ക് പോന്നില്ലേ? ചെറുപ്പക്കാരായ നിങ്ങളൊക്കെ തന്നെയല്ലേ ഈ ഫോട്ടോയിൽ കാണുന്നത്? അതായത് നിങ്ങളൊക്കെ തന്നെയാണ് അമേരിക്കയിൽ നിങ്ങളുടെ അപ്പനെയും അമ്മയെയും വൃദ്ധരെയും ഇട്ടിട്ട് പോന്നത്. നിങ്ങളുടെ മാതിരി മറ്റേ അനവധി പേർ. അതിനാൽ എൻറെ പിഴ എന്ന് നിങ്ങൾ തന്നെ പറയുക. നിങ്ങളാണ് കേരളത്തെ വൃദ്ധ രാജ്യമാക്കി മാറ്റിയത്.
(ഡോ.കെ) 2025-03-29 23:53:00
കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് വൃദ്ധന്മാർ.’വൃദ്ധ’എന്ന ധാതുവിൽ നിന്നാണ് വൃദ്ധൻ,വൃദ്ധ(സ്ത്രീലിംഗം)എന്ന ശബ്ദങ്ങൾ ഉണ്ടായിട്ടുള്ളത് .’വൃദ്ധ’എന്ന ധാതുവിന്റെ അർത്ഥം നല്ല അനുഭവജ്ഞാനം ലഭിച്ചവർ,വിവേക ബുദ്ധിയുള്ളവർ എന്നാണ്.അതുകൊണ്ടാണ് വൃദ്ധന്മാരെ ബഹുമാനിക്കണമെന്ന് പറയുന്നത്.വൃദ്ധന്മാരുടെ നാടാകുന്നതിൽ അഭിമാനിക്കുകയാണ് വേണ്ടത് .വയസ്സന്മാരുടെ നാടാകാതിരുന്നാൽ മതി.
naadanpravasi 2025-03-30 00:19:56
മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി Benjamin Disraeli പറഞ്ഞ ഒരു വാചകം ഇപ്പോൾ ഓർമ്മവരികയാണ് . "to be conscious that you are ignorant of the facts is a great step to knowledge". 24 ന്യൂസിന്റെ എഡിറ്ററാണു എന്ന് വച്ച് വിവരം വേണമെന്നില്ല. സമയം കിട്ടുമ്പോൾ 2023 യിലെ ലോകബാങ്കിന്റെ റിപ്പോർട്ടു ഒന്നു വായിച്ചയാല് അമേരിക്ക എവിടെ നിൽക്കുന്നു ചൈന എവിടെ നിൽക്കുന്നു എന്ന്‌ മനസ്സിലായേനേ .മാധ്യമ പ്രവർത്തകരും സാഹിത്യകാരന്മാരും ഇത് മനസ്സിലാക്കിയാൽ നല്ലതു.
എഴുത്താശാൻ 2025-03-30 03:14:09
അമേരിക്കൻ മലയാളികൾ എല്ലാവരും ഇപ്പോൾ എഴുത്തുകാരാണല്ലൊ. നാട്ടിലുള്ള കൂലി എഴുത്തുകാരേക്കൊണ്ട് 50 ഡോളർ കൊടുത്ത് എന്തേലും ചപ്പുചവറുകൾ എഴുതിച്ച് അമേരിക്കൻ online പത്രങ്ങളിൽ പടം ഇട്ട് ഞാനും എഴുത്തുകാരനാണേ എന്ന് കൂവി നടക്കുക. ചിലരാണേൽ പത്രപ്രസാധകന്മാരായി, പത്ര സംഘടനാ നേതാക്കളായി മാധ്യമ അവാർഡുകൾ കൊടുത്തും വാങ്ങിയും താനാരോ ആണെന്ന് വിളിച്ചു പറഞ്ഞു നടക്കുന്നു. അതിനിടയിൽ ഒരു പബ്ലിസിറ്റിയ്ക്കും പോകാത്ത ചുരുക്കം നല്ല എഴുത്തുകാരും ഉണ്ട്.
Thomas O 2025-03-30 03:43:33
This gentleman is saying 1000 Indian Soldiers leg amputated in India Pakistan war at the time John F Kennedy as US President .Have you heard of this news ,anybody another news his father participated more than 10 war as a soldier.Please just publish the date and time of that war and country involved in this war.
American Malayali 2025-03-30 12:22:50
അമേരിക്കൻ മലയാളി എഴുത്തുകാർ കാലമാടന്മാരും തല്ലിപൊളികളുമാണെന്ന ശ്രീ ചെറിയാൻ കെ ചെറിയാന്റെ വാക്കുകൾ ശിരസ്സാ വഹിച്ച് അദ്ദേഹത്തിന്റെ അനുയായികൾ നടത്തിയ കുല്സിത ശ്രമങ്ങൾ ഇവിടെ എഴുത്തുകാരെ സാരമായി ബാധിച്ച്. എഴുത്തുകാർ എന്ന് കേട്ടാൽ അമേരിക്കയിലെയും നാട്ടിലെയും മലയാളികൾക്ക് പുച്ഛമാണ് രംഗത്ത് വരാത്തവരും അല്ലാത്തവരുമായ ധാരാളം നല്ല എഴുത്തുകാർ ഉണ്ട്. നാട്ടിലും നല്ല എഴുത്തുകാരും ചീത്ത എഴുത്തുകാരും ഉണ്ട്. അവിടെ അങ്ങനെ വേർതിരിച്ച് പരിഹാസം നടക്കുന്നില്ല. എന്തായാലും അമേരിക്കൻ മലയാള സാഹിത്യത്തിന് തുരങ്കംവച്ചവൻ എന്ന പേര് ശ്രീ ചെറിയാന് ഉണ്ടാകും. അത് മൂലം അദ്ദേത്തെ പൊക്കി കൊണ്ട് വന്ന സർഗ്ഗവേദിക്കും അപമാനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക