Image

പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് റെയ്‌ഡ്; കഞ്ചാവ് പിടികൂടി

Published on 01 April, 2025
പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് റെയ്‌ഡ്; കഞ്ചാവ് പിടികൂടി

കളമശേരിക്ക് പിന്നാലെ തലസ്ഥാനത്തും റെയ്‌ഡ്. പാളയം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധന തുടരുകയാണ്.

കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കോളേജ് ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. അതേസമയം ബാക്കിയുള്ള മുറികളിലും പരിശോധന നടത്തും. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തും.

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധന നടത്തിയ ചില മുറികളിൽ നിന്ന് കുറഞ്ഞ അളവിലാണ് കഞ്ചാവ് പിടികൂടിയത്. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക