Image

ഹൈദരാബാദിൽ ജർമൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി

Published on 01 April, 2025
ഹൈദരാബാദിൽ ജർമൻ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ഹൈദരാബാദിൽ വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്ത് മൂന്നംഗ സംഘം. ജർമൻ വനിതയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ആളൊഴി‌ഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിസിടിവി ക്യാമറകൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

മീർപേട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം. ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് മൂന്നംഗ സംഘം യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പഹാഡി ഷരീഫിന് സമീപത്ത് ആളൊഴി‌ഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് ലൈംഗികാതിക്രമം നടത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക