യുട്യൂബർ സൂരജ് പാലാക്കാരന് സുപ്രീംകോടതിയുടെ വിമർശനം. യൂട്യൂബിൽ സൂരജ് പാലാക്കാരൻ ഉപയോഗിക്കുന്ന ഭാഷയെ സുപ്രീംകോടതി വിമർശിച്ചു. എന്ത് തരം ഭാഷയാണിത് എന്ന് ജസ്റ്റിസ് മാരായ സൂര്യകാന്ത്, എൻകെ സിങ് എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഒരു ഉത്തരവാദിത്വപെട്ട യൂട്യൂബർക്ക് ഉപയോഗിക്കാൻ പാടുള്ള ഭാഷയാണോ ഇതെന്നും സമൂഹത്തിൽ എന്തോ കുഴപ്പമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതേസമയം സൂരജ് പാലക്കാരന് എതിരെ രജിസ്റ്റർ ചെയ്ത കേസിലെ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. കടയ്ക്കാവൂർ പോക്‌സോ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലാണ് നടപടി. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.