Image

ബുൾഡോസർ കുടിലുകൾ പൊളിക്കുമ്പോൾ പുസ്തകം ചേർത്ത് പിടിച്ച് ഓടുന്ന പെൺകുട്ടിയുടെ വീഡിയോ അസ്വസ്ഥതയുണ്ടാക്കുന്നു; സുപ്രീം കോടതി

Published on 01 April, 2025
ബുൾഡോസർ  കുടിലുകൾ  പൊളിക്കുമ്പോൾ  പുസ്തകം ചേർത്ത് പിടിച്ച് ഓടുന്ന പെൺകുട്ടിയുടെ വീഡിയോ അസ്വസ്ഥതയുണ്ടാക്കുന്നു; സുപ്രീം കോടതി

ന്യൂഡല്‍ഹി: വീടുകള്‍ പൊളിച്ചു മാറ്റുന്നത് മനുഷ്യത്വ രഹിതവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി. രാജ്യത്ത് നിയമമുണ്ടെന്നും പൗരന്‍മാരുടെ കെട്ടിടങ്ങള്‍ അങ്ങനെ പൊളിച്ചു മാറ്റാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ബുള്‍ഡോസര്‍ കുടിലുകള്‍ പൊളിച്ചുമാറ്റുമ്പോള്‍ പുസ്തകം ചേര്‍ത്ത് പിടിച്ച് ഓടുന്ന പെണ്‍കുട്ടിയുടെ വിഡിയോ കണ്ട് എല്ലാവരും അസ്വസ്ഥരാണെന്നും കോടതി പറഞ്ഞു. പ്രയാഗ്‌രാജിലെ വീടുകള്‍ പൊളിച്ചു മാറ്റിയതില്‍ യുപി സര്‍ക്കാരിനെയും പ്രയാഗ് രാജ് ഡെവലപ്മെന്‍റ് അതോറിറ്റിയേയും കോടതി വിമര്‍ശിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

https://twitter.com/i/status/1903475285187850342

കോടതി പരാമര്‍ശിച്ച ഈ വിഡിയോ ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയില്‍ പൊളിക്കല്‍ നടപടികള്‍ നടക്കുമ്പോഴാണ് പെണ്‍കുട്ടി പുസ്തകങ്ങളുമായി പുറത്തേയ്ക്ക് ഓടുന്നത്. ഈ വിഡിയോ പിന്നീട് വൈറലാവുകയും ചെയ്തിരുന്നു.

ആറ് ആഴ്ചയ്ക്കുള്ളില്‍ വീട് പൊളിച്ചുമാറ്റപ്പെട്ട വീട്ടുടമസ്ഥര്‍ക്ക് ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീംകോടതി ഉത്തരവിട്ടു. മനസാക്ഷിയെ ഞെട്ടിക്കുന്ന കാര്യമാണുണ്ടായിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രയാഗ് രാജിലെ പൊളിച്ചുമാറ്റല്‍ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ സുപ്രീംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക