Image

കളിക്കുന്നതിനിടെ രണ്ടര വയസുകാരി വെള്ളത്തിൽ വീണുമരിച്ചു

Published on 01 April, 2025
കളിക്കുന്നതിനിടെ രണ്ടര വയസുകാരി വെള്ളത്തിൽ വീണുമരിച്ചു

എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂരിലെ ചെട്ടിക്കാടാണ് ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹി ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള തോട്ടിൽ വീണാണ് അപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു. സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്ത് കൂടിയാണ് കുട്ടി തോട്ടിലേക്ക് വീണത്. വടക്കേക്കര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അച്ഛൻ ജോഷി വിദേശത്താണ്. അമ്മ ജാസ്മിന്റെ വീട്ടിലാണ് ഇവർ കുറച്ച് നാളായി താമസിക്കുന്നത്. തെങ്ങ് സംരക്ഷിക്കുന്നതിനായി ഒരു ഭാഗം സ്ലാബിടാതെ ഒഴിച്ചിട്ടിട്ടുണ്ടായിരുന്നു. കുട്ടി ഇതിലൂടെ വിഴുകയായിരുന്നുവെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക