Image

എമ്പുരാന്‍റെ വ്യാജ പ്രിന്‍റ് പിടികൂടി; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ

Published on 01 April, 2025
എമ്പുരാന്‍റെ വ്യാജ പ്രിന്‍റ് പിടികൂടി; ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി കസ്റ്റഡിയിൽ

കണ്ണൂർ: എമ്പുരാന്‍റെ വ്യാജ പതിപ്പ് പിടികൂടി. കണ്ണൂർ പാപ്പിനിശേരി സ്വദേശി പ്രേമൻ എന്നയാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന തംബുരു കമ്മ്യൂണിക്കേഷൻ എന്ന ജനസേവന കേന്ദ്രത്തിൽ നിന്നാണ് പ്രിന്‍റ് പിടിച്ചെടുത്ത്. സേവന കേന്ദ്രത്തിലെ ജീവനക്കാരി കീരിയാട് രേഖയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൻഡ്രൈവിൽ സിനിമ കോപ്പി ചെയ്ത് നൽകുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് പിടിയിലായത്.

എമ്പുരാന്‍റെ വ്യാജ പ്രിന്‍റ് പുറത്തിറങ്ങിയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാലാദ്യമായാണ് ഇത്തരത്തിലൊരു പ്രിന്‍റ് പിടികൂടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക