കോഴിക്കോട് ബാലുശേരിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ ക്രൂരമായി മർദിച്ച് മകൻ. കണ്ണാടിപ്പൊയിൽ സ്വദേശിനി രതിക്കാണ് മർദനമേറ്റത്. ഇവരുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. സംഭവത്തിൽ മകൻ രബിനെതിരേ ബാലുശേരി പോലീസ് കേസെടുത്തു.
സ്വത്ത് തർക്കമാണ് മർദനത്തിനു പിന്നിലെന്ന് രതിയുടെ മകൾ പറഞ്ഞു. സംഭവ ശേഷം ബാലുശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച രതിയെ അതിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്നാണ് രതിയുടെ മകൾ പറഞ്ഞത്. ദുബായിലായിരുന്ന രബിൻ ലീവിന് നാട്ടിലെത്തിയ ദിവസം തന്നെയാണ് അമ്മയെ മർദിച്ചത്.
English summery:
Property dispute; Son hits mother on the head with a pressure cooker lid.