Image

പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർക്ക് ദാരുണാന്ത്യം

രഞ്ജിനി രാമചന്ദ്രൻ Published on 01 April, 2025
പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർക്ക് ദാരുണാന്ത്യം

കോതമംഗലം കുട്ടംപുഴ വടാട്ടുപാറ ഭാഗത്ത് ഇടമലയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ആലുവ സ്വദേശികളായ വെങ്ങാട്ടുശേരി സിദ്ധിക്ക്, ഫായിസ് എന്നിവരാണ് മരിച്ചത്. പലവൻപടി എന്ന വനമേഖലയ്ക്ക് അടുത്തായിരുന്നു സംഭവം.

ചുഴിയും നല്ല ആഴവുമുള്ള മേഖലയിലാണിത്. സിദ്ധിക്കും ഫായിസും നിന്ന മണൽതിട്ട അടർന്ന് ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. കോതമംഗലത്തുനിന്ന് ഫയർഫോഴ്‌സിന്റെ സ്‌കൂബ ടീമും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങൾ മുങ്ങിയെടുത്തത്.

 

 

 

English summery:

Swept away in the river; Two tragically lost their lives.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക