Image

രാമരാജ സ്‌കൂള്‍ സോവനീര്‍ പ്രകാശനം ചെയ്തു

Published on 02 April, 2025
രാമരാജ സ്‌കൂള്‍ സോവനീര്‍ പ്രകാശനം ചെയ്തു

പുന്നയൂര്‍ക്കുളം: ആല്‍ത്തറ രാമരാജ വിദ്യാലയത്തിലെ135ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ, സുവനീര്‍ 'വസന്തം' മാനേജര്‍ ടി.പി. ഉണ്ണി സുവനീര്‍ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നസ്‌ല എന്നിവര്‍ ചേര്‍ന്ന് സാഹിത്യകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു നല്‍കി പ്രകാശനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് വിനികുമാര്‍ അധ്യക്ഷത വഹിച്ചു. എസ്. എസ്. ജി. കണ്‍വീനര്‍ പി.രാമദാസ്, വിനോദിനി അമ്മ ട്രസ്റ്റ് സെക്രട്ടറി കെ.എം. പ്രകാശന്‍, അനീഷ് മാസ്റ്റര്‍, സ്‌കൂള്‍ ലീഡര്‍ വി.പി. ആദിനാഥ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ എം. രാജീവ് സ്വാഗതവും സുവനീര്‍ കമ്മിറ്റി കണ്‍വീനര്‍ എം. പി.  ശിഹാബുദ്ദന്‍ നന്ദിയും പറഞ്ഞു. ശ്രുതി വിജയന്‍, സിജോ, ദിവ്യ, ശരണ്യ, മിനി, ഷിജി, അമൃത എന്നിവര്‍ നേതൃത്വം നല്‍കി.

 

രാമരാജ സ്‌കൂള്‍ സോവനീര്‍ പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക