Image

എഴുത്തുകാരനും, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഇവി ശ്രീധരന്‍ അന്തരിച്ചു

Published on 02 April, 2025
എഴുത്തുകാരനും, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഇവി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഇവി ശ്രീധരന്‍ (69) അന്തരിച്ചു. വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായിരുന്നു.

മദ്രാസില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ഇവി ശ്രീധരന്‍ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എലികളും പത്രാധിപരും, ഈ നിലാവലയില്‍, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓര്‍മ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കള്‍ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ദൈവക്കളി, ഏതോ പൂവുകള്‍, നന്ദിമാത്രം, കാറ്റുപോലെ എന്നിവ നോവലുകള്‍.

സംസ്‌കാരം വള്ളിക്കാട് വടവത്തും താഴെപ്പാലം വീട്ടു വളപ്പില്‍ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക