Image

അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു ; നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് 1,68,000 രൂപ പിഴയിട്ട് കോടതി

Published on 02 April, 2025
അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു ; നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് 1,68,000 രൂപ പിഴയിട്ട് കോടതി

കൊച്ചി: അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് 1,68,000 രൂപ പിഴയിട്ട് കോടതി. ചാലക്കുടി കാടുകുറ്റി സ്വദേശിനിയായ പ്രിന്‍സി ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് ആന്റണി പെരുമ്പാവൂര്‍ 1,68,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ചാലക്കുടി മുന്‍സിഫ് കോടതിയുടെ വിധി. ഒപ്പം എന്ന മോഹന്‍ലാല്‍ നായകനായ സിനിമയില്‍ ഫോട്ടോ ഉപയോഗിച്ചെന്നാണ് പരാതി. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ അസി. ഡയറക്ടര്‍ മോഹന്‍ദാസിനെയും കക്ഷിചേര്‍ത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ് എതിര്‍കക്ഷികള്‍ വാദിച്ചത്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ‘ഒപ്പം’ 2016ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ 29ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചത്. തന്റെ ബ്ലോഗില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്നു ചൂണ്ടിക്കാട്ടി യുവതി കൊരട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. ഇതോടെ അഭിഭാഷകനായ പി. നാരായണന്‍കുട്ടി മുഖേന ചാലക്കുടി കോടതിയില്‍ പരാതി നല്‍കിയതോടെയാണ് നിയമനടപടി തുടങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക