Image

വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു

രഞ്ജിനി രാമചന്ദ്രൻ Published on 02 April, 2025
വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് കൊല്ലപ്പെട്ടത്. ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. കാമുകൻ നൽകിയ പരാതിയുടെ  അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. വിദ്യയുടെ കുടുംബത്തെ ചോദ്യം ചെയ്തതോടെ സഹോദരൻ കുറ്റം സമ്മതിക്കുകയായിരുന്നു.
 

 

 

English summery:

Another Honor Killing: Girl Murdered by Brother for Loving a Man from a Different Caste

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക