Image

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് നായയെ കയറ്റാൻ ശ്രമിച്ച് ഉടമ; ഓടുന്ന ട്രെയിന് അടിയിലേക്ക് വീണ് നായ

രഞ്ജിനി രാമചന്ദ്രൻ Published on 02 April, 2025
ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് നായയെ കയറ്റാൻ ശ്രമിച്ച് ഉടമ; ഓടുന്ന ട്രെയിന് അടിയിലേക്ക് വീണ് നായ

ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് പട്ടിയെ കയറ്റാൻ ശ്രമിച്ച് ഉടമ, ട്രെയിനിൽ കയറാൻ കൂട്ടാക്കാതെ നായ. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് തുടങ്ങിയ രാജധാനി എക്സ്പ്രസിലേക്കാണ് ഉടമ നായയെ കയറ്റാൻ ശ്രമിച്ചത്. എന്നാൽ ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ നായ മടിച്ചു. ഇതോടെ ഉടമ ബലം പ്രയോഗിച്ചു. ഉടമ ബലം പ്രയോഗിച്ചതോടെ നായയും പ്രതിരോധത്തിലായി.

ഇതിനിടെ നായയുടെ ബെൽറ്റ് അഴിയുകയും നായ പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലെ വിടവിലൂടെ ഓടുന്ന ട്രെയിന് അടിയിലേക്ക് വീഴുകയും ചെയ്തു. ഝാൻസി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഒപ്പം നായ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും സ്റ്റേഷനിൽ നിന്നുമറിയിച്ചു. എന്നാൽ, വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. നിരവധി പേർ വീഡിയോ പങ്കുവയ്ക്കുകയും ഉടമയ്ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, നായയുടെ ഉടമയ്ക്കെതിരെ നടപടി സ്വീകരിച്ചതായി റെയിൽവേയുടെ അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല.

 

 

 

English summery:

Owner tries to put dog onto moving train; dog falls under the running train.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക