ലോകസഭയില്‍ വഖഫ് ബില്‍ അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധിച്ച് തടസപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് സിപിഎം എംപിമാര്‍ക്കെതിരെ കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പം വിഷയം നിങ്ങള്‍ ഓര്‍ക്കണം. ഈ നിയമം പാസായാല്‍ അവിടുത്തെ 600 ക്രിസ്ത്യന്‍ കുടുബങ്ങള്‍ക്ക് അവരുടെ ഭൂമിയും വീടും തിരികെ ലഭിക്കും. അതിനെ നിങ്ങള്‍ എതിര്‍ക്കുകയാണോ ചെയ്യേണ്ടത്. കേരളത്തിലെ എംപിമാരുടെ നിലപാട് തനിക്ക് മനസിലാകുന്നില്ല. കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍ അടക്കം ഇക്കാര്യത്തില്‍ തന്നെ സമീപിച്ചിട്ടുണ്ട്. അന്നേരം നിങ്ങള്‍ എന്തിനാണ് ഇവിടെ ബഹളം വെയ്ക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
വഖഫ് സ്വത്തുക്കള്‍ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യം. യുപിഎ ഭരണമായിരുന്നുവെങ്കില്‍ പാര്‍ലമെന്റ് വഖഫിന് നല്‍കുമായിരുന്നു. ആരാധനാലയങ്ങള്‍ നിയന്ത്രിക്കാനല്ല വഖഫ് എന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.
പരിഷ്‌കരിച്ച വഖഫ് ഭേദഗതി ബില്ലിന്റെ അവതരണമാണ് ലേക്‌സഭയില്‍ നടക്കുന്നത്. ബില്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. നുണകള്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കരുതെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബില്‍ ജെപിസിക്ക് വിട്ടത്. ജെപിസി നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഭേദഗതി വരുത്തിയാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ എതിര്‍ത്ത് സഭയില്‍ കെ.സി. വേണുഗോപാല്‍ എംപി സംസാരിച്ചു. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിര്‍പ്പ് അറിയിക്കാന്‍ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. ക്രമപ്രശ്‌നം ഉന്നയിച്ച് എന്‍.കെ. പ്രേമചന്ദ്രനും സഭയില്‍ സംസാരിച്ചു. യഥാര്‍ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന പ്രേമചന്ദ്രന്റെ വാദം തള്ളിയാണ് അമിത് ഷാ സംസാരിച്ചത്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബില്‍ അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭയില്‍ ബില്‍ അവതരണം പുരോഗമിക്കുന്നത്.