Image

കഞ്ചാവോ? എനിക്കോ? ”അറിയാത്ത സംഭവം, കെട്ടിച്ചമയ്ക്കുന്നത് ”; പ്രതികരണവുമായി ശ്രീനാഥ് ഭാസി

രഞ്ജിനി രാമചന്ദ്രൻ Published on 02 April, 2025
കഞ്ചാവോ? എനിക്കോ? ”അറിയാത്ത സംഭവം, കെട്ടിച്ചമയ്ക്കുന്നത് ”; പ്രതികരണവുമായി ശ്രീനാഥ് ഭാസി

കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതിൽ പ്രതികരണവുമായി നടൻ ശ്രീനാഥ് ഭാസി. ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ല. ആൾക്കാർ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. അറിയാത്ത കാര്യങ്ങളോട് താൻ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി.

പിടിയിലായതിന് ശേഷം വളരെ നിർണ്ണായകമായ മൊഴികളാണ് യുവതി പോലീസിന് നൽകിയത്. പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്നാണ് തസ്ലീന സുൽത്താന പോലീസിനെ അറിയിച്ചത്. ഇവരുമായി യുവതിയ്‌ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റൽ തെളിവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്. സിനിമ മേഖലയിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.

വിദേശത്ത് നിന്നുമെത്തിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് കൊച്ചിയിൽ പല സ്ഥലത്തും തസ്ലീന വിതരണം ചെയ്‌തിരുന്നു എന്നാണ് സൂചന. എക്‌സൈസ് ഇവരെ പിടികൂടുന്ന സമയം മക്കളും ഒപ്പം ഉണ്ടായിരുന്നു. വിപണിയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. യുവതിയെക്കൂടാതെ സഹായിയായ കെ ഫിറോസിനെയും (26) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ ഒരു റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.

 

 

English summery:

Cannabis? For me? I have no idea about this, it's a fabricated allegation," reacts Sreenath Bhasi.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക