Image

ആശാ വർക്കേഴ്‌സുമായി മന്ത്രി തല ചർച്ച ഇന്ന്, യൂണിയനുകളും പങ്കെടുക്കും; ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയെന്ന് ആശ പ്രവര്‍ത്തകര്‍

Published on 03 April, 2025
ആശാ വർക്കേഴ്‌സുമായി മന്ത്രി തല ചർച്ച ഇന്ന്, യൂണിയനുകളും പങ്കെടുക്കും; ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയെന്ന് ആശ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുമായി സംസ്ഥാന സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ആരോഗ്യമന്ത്രിയുടെ ചേംബറില്‍ വൈകീട്ട് മൂന്നുമണിക്കാണ് ചര്‍ച്ച. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ആശ പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.

സമരക്കാരെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്.സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം 53 ദിവസം പിന്നിടുമ്പോഴാണ് മൂന്നാം വട്ട മന്ത്രിതല ചർച്ച. സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ സംഘടനകളേയും ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ചര്‍ച്ചയില്‍ വലിയ പ്രതീക്ഷ ഉണ്ടെന്ന് ആശ പ്രവര്‍ത്തകര്‍ പറഞ്ഞു. ഓണറേറിയം വര്‍ധനയും പെന്‍ഷനും അടക്കം ചര്‍ച്ചയാകും. ഡിമാന്റുകള്‍ അംഗീകരിച്ച് ഉത്തരവ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. ആശ വർക്കർമാരുടെ നിരാഹാര സമരം ഇന്ന് 15-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക