റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേര്‍ വെന്തുമരിച്ചു. അഖില്‍ അലക്‌സ്, ടീന എന്നിവരാണ് മരിച്ച രണ്ടു മലയാളികളെന്ന് തിരിച്ചറിഞ്ഞു. മരിച്ച മറ്റു മൂന്നു പേര്‍ സ്വദേശികളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മദീനയിലെ കാര്‍ഡിയാക് സെന്ററില്‍നിന്ന് അല്‍ ഉല സന്ദര്‍ശിക്കാന്‍ പോയതായിരുന്നു ഇവര്‍.
അല്‍ ഉലയില്‍നിന്ന് എകദേശം150 കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദി പോലിസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.