Image

'മാങ്ങയുള്ള മരത്തിലെ ആളുകൾ കല്ലെറിയൂ' ; എംപുരാൻ ഇഷ്ട്ടമായെന്ന് നടി ഷീല

Published on 03 April, 2025
'മാങ്ങയുള്ള മരത്തിലെ ആളുകൾ കല്ലെറിയൂ' ; എംപുരാൻ ഇഷ്ട്ടമായെന്ന് നടി ഷീല

കോഴിക്കോട്: എംപുരാൻ വിവാദങ്ങളിൽ പ്രതികരിച്ച് നടി ഷീല. മാങ്ങയുള്ള മരത്തിലെ ആളുകൾ കല്ലെറിയൂവെന്നും തനിക്ക് ആ സിനിമ വളരെ ഇഷ്ടപ്പെട്ടുവെന്നും ഷീല കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. "കുറേ മാമ്പഴമുള്ള മരത്തിലല്ലേ കല്ലെറിയുകയുള്ളു. എംപുരാന്‍ നല്ല സിനിമയാണ്. രാഷ്ട്രീയവും അങ്ങനെ ഒരുപാട് കാര്യങ്ങളുമുള്ള സിനിമയാണ് ഇത്.

ആ സിനിമ കൊള്ളില്ലെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. ഒരു സിനിമ ഉണ്ടാകുമ്പോള്‍ എത്ര പേര്‍ക്ക് ജോലി കിട്ടുന്നതാണ്. കൊള്ളില്ലെന്ന് ഒറ്റ വാക്കില്‍ പറയുമ്പോള്‍ അത് വലിയ തെറ്റാണ്. ഒരു ഇംഗ്ലീഷ് പടം പോലെയാണ് എംപുരാന്റെ ഓരോ ഷോട്ടും പൃഥ്വിരാജ് എടുത്തിരിക്കുന്നത്. ചെറിയ ഗ്രാമങ്ങളില്‍ പോലും ഹൗസ്ഫുള്‍ ഷോയായി അത് ഓടിക്കൊണ്ടിരിക്കുകയാണ്. ഇവരിത് കൊള്ളില്ലെന്ന് പറയുമ്പോള്‍ അത് ഫ്രീയായിട്ടുള്ള പബ്ലിസിറ്റിയാണ്.

എന്ത് നല്ല സിനിമയാണ് എംപുരാന്‍. ഒരുപാട് കഷ്ടപ്പെട്ട് നാല് വര്‍ഷത്തോളം പല സ്ഥലങ്ങളിലും പോയി എടുത്ത സിനിമയാണത്. വേറെ ഒരു ചിന്തയുമില്ലാതായാണ് പൃഥ്വിരാജ് ആ സിനിമയെടുത്തത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓരോ ഷോട്ടും പെയിന്റ് ചെയ്തതു പോലെയാണ്. ആ സിനിമ നടന്ന കാര്യമല്ലേ പറയുന്നത്, അതല്ലേ അവര്‍ എടുത്തത്. മലയാളത്തില്‍ ഇത്രയും വലിയ സിനിമ വന്നതുതന്നെ നമുക്ക് അഭിമാനിക്കാനുള്ള കാര്യമാണ്". - ഷീല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക