പത്തനംതിട്ട കളക്ടറുടെ ഈ സൈക്കോളജിക്കൽ മൂവ് ‘കണ്ടം ക്രിക്കറ്റും കളക്ടറും’ വൈറലായി മാറുന്നു . ചിലർ അങ്ങനെയാണ്, സമൂഹത്തിനൊപ്പം, യുവത്വത്തിനൊപ്പം ചേർന്ന് നിന്നുകൊണ്ട് ഒരു നാടിന്റെ ശ്വാസനിശ്വാസങ്ങൾ മനസ്സിലാക്കി അവരിലേക്ക് ഇറങ്ങി ചെല്ലും. വാഗ്ദാനങ്ങൾ വെറും വാക്കുകളിൽ ഒതുക്കാതെ അവർക്കൊപ്പമല്ല, അവരിൽ ഒരാളായി മാറും. പത്തനംതിട്ട കളക്ടർ എസ്. പ്രേംകൃഷ്ണൻ ആ ഒരാളാണ് .
വിദ്യാർഥികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി അവർക്കൊപ്പം കണ്ടം ക്രിക്കറ്റ് കളിക്കാൻ ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ എത്തുമെന്നതാണ് പുതിയ വാർത്ത. ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ കലക്ടർ തന്നെയാണ് ഈ വിവരം പങ്കു വച്ചിരിക്കുന്നത്. ‘കണ്ടം ക്രിക്കറ്റ് ചെറിയ കളിയല്ല’ എന്ന തലക്കെട്ടിൽ പങ്കു വച്ചിരിക്കുന്ന പോസ്റ്റിലാണ് കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ താനുമെത്തുന്ന വിവരം കലക്ടർ പങ്കു വച്ചിരിക്കുന്നത്.
കലക്ടറുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:
പ്രിയവിദ്യാർത്ഥികളെ, വേനലിന്റെ ചൂടും അവധിയുടെ മധുരവും എത്തിച്ചേർന്നിരിക്കുന്നു. ഈ അവധിക്കാലം നമുക്ക് ഏറെ മനോഹരമാക്കണ്ടേ. കമ്പ്യൂട്ടറിനും മൊബൈലിനും മുന്നിൽ തളയ്ക്കപ്പെടാതെ നമ്മുക്ക് വീണ്ടും നമ്മുടെ കണ്ടങ്ങളിലേക്ക് ഇറങ്ങാം. ഫോറും സിക്‌സിറും പറത്തി വിക്കറ്റുകൾ വീഴ്ത്തി ആ പോയകാല നന്മകളെ നമുക്ക് തിരിച്ചു പിടിക്കാം. മറ്റെല്ലാ ലഹരിയെയും മറന്നു ഈ പുതുലഹരിയെ നമ്മുക്ക് നേടാം. യുവത്വത്തിന്റെ ആവേശം ചെറുഗ്രൗണ്ടുകളിൽ നിന്ന് നിറഞ്ഞ വേദികളിലേക്ക് ഉയരട്ടെ. കേവലം കണ്ടം കളി മാത്രമല്ല ഇത്. നിങ്ങളുടെ ചെറിയ കളിസ്ഥലങ്ങളുടെ പേരും ഫോട്ടോയും ഈ പോസ്റ്റിന്റെ കമന്റ് സെക്ഷനിൽ ഉൾപ്പെടുത്തുക. തെരഞ്ഞെടുക്കപ്പെടുന്ന കളിസ്ഥലങ്ങളിൽ നിങ്ങൾക്കൊപ്പം ബാറ്റ് വീശാൻ ഒരു കൂട്ടുകാരനായി ഞാനുമുണ്ടാവും. സൗഹൃദങ്ങളെ ചേർത്തു വെയ്ക്കാൻ ആവേശത്തെ പുറത്തെടുക്കാൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ടാവും. സ്‌നേഹപൂർവ്വം നിങ്ങളുടെ കലക്ടർ.
പത്തനംതിട്ട കളക്ടറുടെ ഈ സൈക്കോളജിക്കൽ മൂവ് കുട്ടികളിൽ ആവേശമുണർത്തുമെന്നതിൽ തർക്കമില്ല. പക്ഷെ, കേരളത്തിലെ എത്ര കളക്ടർമാരാണ് ഇത്തരം ഇടപെടലുകൾ നടത്താൻ തയ്യാറാവുക. എത്ര പോലീസ് ഉദ്യോഗസ്ഥരാകും ഇത്തരം ഇടപെടലുകൾ നടത്തുക. പോലീസ് ഉദ്യോഗസ്ഥരും യുവാക്കളും തമ്മിൽ ഊഷ്മളമായ ബന്ധം ഉണ്ടാക്കി എടുക്കാൻ ശ്രമിക്കാത്തതെന്താണ്. അത്തരം ബന്ധങ്ങളിലൂടെ ലഹരി മാഫിയയിലേക്ക് എത്തിപ്പെടാനുള്ള വഴികൾ പോലീസിനു കിട്ടുമെന്നുറപ്പാണ്.
English summery:
'Kandam Cricket and the Collector' becomes a star; Pathanamthitta Collector’s psychological move spreads the thrill of sports against drug abuse.