Image

മൂന്നാറിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഗ്രീന്‍ ടാഗ് പദവി, അടുത്തത് ഫോര്‍ട്ട് കൊച്ചി

Published on 03 April, 2025
മൂന്നാറിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഗ്രീന്‍ ടാഗ് പദവി, അടുത്തത് ഫോര്‍ട്ട് കൊച്ചി


മൂന്നാറിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഗ്രീന്‍ ടാഗ് പവദി ലഭിച്ചു. ടൂറിസം രംഗത്ത് സുസ്ഥിരത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നല്‍കുന്നതാണ് ഗ്രീന്‍ ടാഗ് പദവി. മൂന്നാറിലെ ഹൈഡല്‍ പാര്‍ക്ക്, അപ്‌സൈക്കിള്‍ പാര്‍ക്ക്, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, റോസ് ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഇരവികുളം നാഷ്ണല്‍ പാര്‍ക്ക് എന്നിവയ്ക്കാണ് 'ഗ്രീന്‍ ടാഗ്' പദവി ലഭിച്ചത്. ദേവികുളം സബ് കളക്ടര്‍ വി.എം.ജയകൃഷ്ണനാണ് ഈ പ്രഖ്യാപനം നടത്തിയത്.


മാലിന്യ നിര്‍മ്മാര്‍ജ്ജനം, പ്രകൃതി സംരക്ഷണം, തുടങ്ങിയ ഗ്രീന്‍ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന്  ഈ ആറ് ടൂറിസം കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. അടുത്തതായി ടൂറിസം ഡെസ്റ്റിനേഷന്‍ പദവി ലഭിക്കാന്‍ സാധ്യത ഫോര്‍ട്ട് കൊച്ചിക്കാണ്. എന്നാല്‍ മാലിന്യം കുമിഞ്ഞു കൂടുന്ന പ്രശ്‌നം ഉടന്‍ പരിഹരിച്ചാല്‍ മാത്രമാണ് ഈ പദവി നേടാന്‍ സാധിക്കുകയുളളൂ. ഗ്ലോബല്‍ ഡെസ്റ്റിനേഷന്‍ ടൂറിസം കൗണ്‍സിലുമായി സഹകരിച്ച് സന്നദ്ധ സംഘടനയായ ഗ്രീന്‍ ഡെസ്റ്റഇനേഷന്‍സ് ആണ് ടാഗ് നല്‍കുന്നത്.


ടൂറിസം രംഗത്ത് സുസ്ഥിരത ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവൃത്തികള്‍ ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ്. ഉത്തരവാദിത്ത ടൂറിസം രംഗത്ത് ഒരു മാതൃകയാവാനും ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം നിലനിര്‍ത്താനും കേരളം നടത്തുന്ന ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഈ പദവി ലഭിക്കാന്‍ കാരണം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക