Image

ഭാസ്‌കര കാരണവർ വധക്കേസ്: ഷെറിൻ്റെ മോചനം മരവിപ്പിച്ച് സർക്കാർ

Published on 03 April, 2025
ഭാസ്‌കര കാരണവർ വധക്കേസ്:  ഷെറിൻ്റെ മോചനം മരവിപ്പിച്ച് സർക്കാർ

ഭാസ്‌കര കാരണവർ വധക്കേസിലെ ഒന്നാം പ്രതിയായ ഷെറിന് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം തൽകാലത്തേക്ക് മരവിപ്പിച്ചു. മോചിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഉയർന്ന പ്രതിഷേധവും ഷെറിൻ വീണ്ടും കേസിൽ പ്രതിയായതുമാണ് സർക്കാരിന്റെ മനംമാറ്റത്തിന് കാരണം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിൻ്റെ ശിക്ഷ 14 വർഷമായി ഇളവ് ചെയ്യുകയായിരുന്നു.

ശിക്ഷാ കാലയളവ് 14 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് ഷെറിന് ഇളവ് നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചത്. മോചനം തടയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും പരാതി ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഗവർണർ വിശദീകരണം ചോദിക്കാൻ സാദ്ധ്യത ഉണ്ടെന്നും സർക്കാരിന് സൂചന ലഭിച്ചു. പിന്നാലെയാണ് ഇപ്പോൾ തീരുമാനം മരവിപ്പിച്ചത്. 

ഭാസ്‌കര കാരണവരെ മകൻ്റെ ഭാര്യയായ ഷെറിൻ 2009 നവംബറിലാണ് കൊലപ്പെടുത്തിയത്.

ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവർ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ല പദ്ധതി തയ്യാറാക്കിയത്. അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിൻ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക