വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിക്കുന്നുവെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. മുനമ്പത്തെ മുൻനിർത്തിയാണ് വഖഫ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. വഖഫ് ബോർഡിലും ട്രിബ്യൂണലിലും നീതി കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകാമെന്ന വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ വ്യവസ്ഥ മുനമ്പത്തിന് പ്രതീക്ഷ നൽകുന്നതാണ്. അമുസ്ലീം അംഗത്തെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെ അംഗീകരിക്കാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
നിലവിൽ ലോകസഭ കടന്ന വിവാദ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ ചർച്ചയിലാണ്. ഉച്ചയ്ക്ക് ഒരുമണിയോടെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്. ബില്ലിൽ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെൻ്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. നിലവിൽ രാജ്യസഭയിൽ ബില്ലിന്മേൽ വിശദമായ ചർച്ചകൾ നടക്കുന്നു.