Image

കോഴിക്കോട് സാമൂതിരിയുടെ വിയോഗം; രാജീവ്‌ ചന്ദ്രശേഖർ അനുശോചിച്ചു

Published on 03 April, 2025
കോഴിക്കോട് സാമൂതിരിയുടെ വിയോഗം; രാജീവ്‌ ചന്ദ്രശേഖർ അനുശോചിച്ചു


കോഴിക്കോട് : സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100)തീപ്പെട്ടതിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ അനുശോചിച്ചു. കോഴിക്കോടിന്റെ പൊതുരംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹം 2014 മുതൽ സമൂതിരി സ്വരൂപത്തിലെ മുതിർന്ന പദവിയായ സമൂതിരി രാജ പദവി വഹിക്കുകയാണ്. സമൂതിരി രാജ ട്രെസ്റ്റ് ഷിപ്പിലുള്ള ക്ഷേത്രങ്ങളുടെയും സമൂതിരി ഗുരുവായൂരപ്പൻ കോളേജിന്റെയും സമൂതിരി ഹയർസെക്കന്ററി സ്കൂളിന്റെയും ഭരണ നിർവഹണം കഴിഞ്ഞ 11 വർഷമായി നിർവഹിക്കുന്നതും ഉണ്ണിയനുജൻ തമ്പുരാനാണ്. അദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും കോഴിക്കോട് പൗരാവലിയുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജയുടെ വിയോഗം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക