കോഴിക്കോട് പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്കു പോകുകയായിരുന്ന ബസാണ് ബൈക്കിലിടിച്ചത്. അപകടത്തിൽ മുളിയങ്ങൽ ചെക്യലത്ത് മകൻ ഷാദിൽ ആണ് മരിച്ചത്. പേരാമ്പ്ര ഡിഗ്നിറ്റി കോളജിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയാണ് ഷാദിൽ.
ഷാദിൽ സഞ്ചരിച്ച ബൈക്കിനു പിന്നിലാണ് ബസ് ഇടിച്ചത്. പരീക്ഷ എഴുതി വീട്ടിലേക്കു പോകും വഴിയാണ് അപകടം. ബസ് അമിത വേഗതയിൽ ആയിരുന്നുവെന്നും. ഇടിച്ച ശേഷം 10 മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നതെന്നും നാട്ടുകാർ പറഞ്ഞു.
English summery:
Kozhikode: A student died after a private bus collided with a bike.