Image

ദാമ്പത്യത്തിൽ നിരാശ; കാമുകനെ വിവാഹം ചെയ്യാൻ മൂന്നു മക്കളെ അരുംകൊല ചെയ്ത് അദ്ധ്യാപിക; വമ്പൻ ആസൂത്രണം

രഞ്ജിനി രാമചന്ദ്രൻ Published on 03 April, 2025
ദാമ്പത്യത്തിൽ നിരാശ; കാമുകനെ വിവാഹം ചെയ്യാൻ മൂന്നു മക്കളെ അരുംകൊല ചെയ്ത് അദ്ധ്യാപിക; വമ്പൻ ആസൂത്രണം

കാമുകനെ വിവാഹം ചെയ്യാൻ മൂന്നുമക്കളെ കൊലപ്പെടുത്തിയ അദ്ധ്യാപികയായ മാതാവ് അറസ്റ്റിൽ. 30-കാരിയായ രജിതയാണ് തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ പിടിയിലായത്. മാർച്ച്‌ 27നാണ് തൈര് സാദം കഴിച്ച്‌ ആരോഗ്യം മോശമായെന്ന് പറഞ്ഞ് അമ്മയെയും മക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.12-കാരനായ സായ് കൃഷ്ണ, പത്തുവയസുകാരിയായ മധുപ്രിയ, ഗൗതം(8) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആദ്യഘട്ടത്തിൽ ഫുഡ് പോയിസൺ കാരണമാണ് ദുരന്തമെന്ന് കരുതിയെങ്കിലും പിന്നീട് രഹസ്യത്തിന്റെ ചുരുളഴിയുകയായിരുന്നു.

പഴയ സഹപാഠിയായിരുന്ന ശിവകുമാറുമായുള്ള അവിഹിത ബന്ധവും അയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹവുമാണ് ക്രൂര കൊലയിലേക്ക് യുവതിയെ നയിച്ചത്. ഓരോരുത്തരെയായി ശ്വാസം മുട്ടിച്ചാണ് അവർ കൊലപ്പെടുത്തിയത്. പിന്നീട് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു മറ്റൊരു കഥ മെനഞ്ഞത്. സംഭവത്തിന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് പൊലീസ് സത്യം കണ്ടെത്തുന്നത്. ഭർത്താവ് ചെന്നൈയ്യയുമായുള്ള ദാമ്പത്യത്തിൽ നിരാശയിലായിരുന്നു രജിത. ടാങ്കർ ലോറി ഡ്രൈവറായ ഭർത്താവ് തന്നേക്കാൾ 20 വയസു കൂടുതലുള്ള ആളായിരുന്നു. ചെന്നൈയ്യയുടെ ആദ്യ ഭാര്യ മരിച്ചതിന് ശേഷം 2013-ലാണ് സ്വകാര്യ സ്കൂളിലെ ടീച്ചറായിരുന്ന രജിതയെ ഇയാൾ വിവാഹം കഴിക്കുന്നത്.

മൂന്നു മക്കളുണ്ടായെങ്കിലും രജിത ദാമ്പത്യത്തിൽ നിരാശയായിരുന്നു. ഇതിനിടെയാണ് സ്കൂൾ റീയുണിയൻ വന്നത്. അപ്പോഴാണ് പഴയ സഹപാഠിയുമായി രജിത കൂടുതൽ അടുക്കുന്നത്. പിന്നീട് അത് പ്രണയത്തിലേക്കും ശാരീക ബന്ധത്തിലേക്കും കടന്നു. ഇതിനിടെ സ്വകാര്യ കമ്പനി ജീവനക്കാരനായ ശിവയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം യുവതി പ്രകടിപ്പിച്ചു. മക്കളും ഭർത്താവും ഇല്ലാതെ വന്നാൽ വിവാഹം കഴിക്കാമെന്നായിരുന്നു യുവാവിന്റെ നിലപാട്.

27ന് രാത്രി 10ന് ഭർത്താവ് ജോലിക്ക് പോകുമെന്ന് ധാരണയുള്ള യുവതി, ഇതാണ് അവസരമെന്ന് മനസിലാക്കി കാമുകനുമായി കൊലപാതകം ആസൂത്രണം ചെയ്തു. കാമുകൻ കൃത്യം വൈകിപ്പിക്കരുതെന്ന് നിർദേശം നൽകി. ആദ്യം അമ്മ മൂത്ത മകനെയാണ് വകവരുത്തിയത്. ടൗവ്വൽ മുഖത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയത്. പിന്നീട് മധുപ്രിയയെയും ഗൗതവിനെയും സമാന രീതിയിൽ കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം, ഭക്ഷണം കഴിച്ച്‌ കുട്ടികൾ ബോധരഹിതരായെന്ന് വരുത്തിത്തീർക്കുകയായിരുന്നു. ഭർത്താവ് മടങ്ങിയെത്തിപ്പോൾ വയറുവേദന അഭിനയിക്കുകയും ചെയ്തു. ഇതോടെ അയൽക്കാരുടെ സഹായത്തോടെ മരിച്ച മക്കളെയടക്കം ഇതറിയാതെ ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയി.പോസ്റ്റുമോർട്ടത്തിൽ കുട്ടികൾക്ക് ഫുഡ്പോയിസൺ ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ രജിതയിലേക്ക് സംശയം നീണ്ടു. വിശദമായ ചോദ്യം ചെയ്യലിൽ യുവതിക്ക് പിടിച്ചു നിൽക്കാനായില്ല. പിന്നീട് കാമുകനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

 

English summery:

Disappointment in marriage; Teacher brutally murders three children to marry her lover; A massive conspiracy.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക