Image

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി ആറ് വയസ്സുകാരൻ മരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 03 April, 2025
കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി ആറ് വയസ്സുകാരൻ മരിച്ചു

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുടുങ്ങി ആറ് വയസ്സുകാരൻ മരിച്ചു. അരുവിക്കര മലമുകളിൽ അദ്വൈത് ആണ് മരിച്ചത്. അംബു – ശ്രീജ ദമ്പതികളുടെ മകനാണ്. അരുവിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീട്ടിലെ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിച്ചുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. സംഭവം നടക്കുമ്പോൾ വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

English summery:

While playing, a 6-year-old boy died after his shawl got stuck around his neck.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക