Image

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് ;വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം

രഞ്ജിനി രാമചന്ദ്രൻ Published on 03 April, 2025
സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് ;വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ വിചാരണ ചെയ്യാൻ അനുമതി നൽകി കേന്ദ്ര കമ്പനികാര്യ മന്ത്രാലയം. യാതൊരു സേവനവും നൽകാതെ വീണയുടെ കമ്പനിയായ എക്‌സാലോജിക് സിഎംആർഎല്ലിൽ നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ പരിശോധനയിലെ കണ്ടെത്തൽ.

ഒരു സേവനവും നൽകാതെ തുക കൈപ്പറ്റിയെന്നതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം തുടർ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഈ ഇടപാടിൽ അഴിമതിയുണ്ടോയെന്നും പരിശോധിക്കും. എന്നാൽ ഏത് ഏജൻസിയാണ് കേസ് അന്വേഷിക്കുക എന്നതിൽ വ്യക്തതയില്ല. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് തയ്യാറാക്കിയ കുറ്റപത്രത്തിലും വീണയെ പ്രതിചേർത്തിട്ടുണ്ട്. വൈകാതെ തന്നെ എസ്എഫ്‌ഐഒ കുറ്റപത്രം സമർപ്പിക്കും. വീണയെ കൂടാതെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, സിഎംആർഎൽ കമ്പനിയിലെ മറ്റുചില ഉദ്യോഗസ്ഥർ എന്നിവരും പ്രതികളാണ്.

പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സിഎംആർഎൽ പണം നൽകിയവരുടെ പട്ടികയിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമുണ്ട്. ഇതും എസ്എഫ്‌ഐഒയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവയിലെ തുടർ നടപടികളെക്കുറിച്ച് വ്യക്തത വരാനുണ്ട്.

 

 

 

English summery:

CMRL-Exalogic financial transaction: Union Ministry of Corporate Affairs grants permission to prosecute Veena Vijayan.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക