Image

ശ്വാസതടസം : മുൻ മന്ത്രി എം എം മണി ആശുപത്രിയിൽ

രഞ്ജിനി രാമചന്ദ്രൻ Published on 03 April, 2025
ശ്വാസതടസം : മുൻ മന്ത്രി എം എം മണി ആശുപത്രിയിൽ

മുതിർന്ന സിപിഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടർന്ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്. മുതിർന്ന നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനിടെയാണ് എംഎം മണിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. ഉടൻ തന്നെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയയിരുന്നു. 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പറയാനാവുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം എൽ എ യാണ് എം.എം.മണി.ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ അദ്ദേഹം വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു.

 

 

English summery:

Breathing difficulty: Former Minister M. M. Mani hospitalized.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക