തിരുനാവായ പട്ടർനടക്കാവിൽ പേരക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ സ്ത്രീ മരിച്ചു. കുണ്ടിലങ്ങാടി സ്വദേശി സുഹറയാണ് മരിച്ചത്. വീടിന്റെ ടെറസിൽ നിന്ന് പേരക്ക പറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. തത്ക്ഷണം മരിച്ചു. ഉച്ചക്ക് 3 മണിയോടെ യാണ് സംഭവം. തിരൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
English summery:
Woman dies after slipping and falling into a well while picking guavas.