Image

റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ ഇ ഡി ചെന്നൈയിൽ ചോദ്യം ചെയ്യുന്നു

Published on 04 April, 2025
റെയ്ഡിന് പിന്നാലെ ഗോകുലം ഗോപാലനെ  ഇ ഡി ചെന്നൈയിൽ  ചോദ്യം ചെയ്യുന്നു

ചെന്നൈ: പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി. ചെന്നൈയിലെ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്‌സ് ആന്‍ഡ് ഫിനാന്‍സിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചാണ് ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു.

കോഴിക്കോട് നിന്നും വൈകിട്ട് ആറേ കാലോടെയാണ് ഗോകുലം ഗോപാലന്‍ ചെന്നൈയിലെത്തിയത്. തുടര്‍ന്ന് നേരെ കോടമ്പാക്കത്തെ ഓഫീസിലെത്തുകയായിരുന്നുവെന്നാണ് വിവരം. ഇവിടെ രാവിലെ മുതല്‍ റെയ്ഡ് നടത്തുകയായിരുന്ന ഇഡി ഉദ്യോഗസ്ഥര്‍ ഗോകുലം ഗോപാലനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയാണ്. രാവിലെ കോഴിക്കോട് നിന്നും ഇഡി ഉദ്യോഗസ്ഥര്‍ ഗോകുലം ഗോപാലനില്‍ നിന്ന് വിവരം തേടിയിരുന്നു. ചെന്നൈയിലെ ഓഫീസില്‍ പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്.

കോടമ്പാക്കത്ത് ഗോകുലം ചിറ്റ്സ് ആന്റ് ഫിനാന്‍സിന്റെ കോര്‍പറേറ്റ് ഓഫീസിലും നീലാങ്കരയിലെ ഗോപാലന്റെ ഓഫിസിലും ആണ് രാവിലെ മുതല്‍ പരിശോധന നടക്കുന്നത്. 

പിഎംഎല്‍എ, ഫെമ ചട്ട ലംഘനങ്ങളിലാണ് അന്വേഷണമെന്നാണ് വിവരം. വിദേശനാണ്യ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പ് അന്വേഷണങ്ങളുടെ തുടര്‍ച്ചയായാണ് പരിശോധന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക