ഇല്ലിനോയിയിലെ നേപ്പർവിൽ സിറ്റി കൗൺസിലിലേക്ക് അഷ്ഫാഖ് സയ്യിദ് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ അമേരിക്കനാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണത്തിന് അദ്ദേഹം നേതൃത്വം നൽകും.
നേപ്പർവില്ലിലെ ജനങ്ങൾ അദ്ദേഹത്തിന് വലിയ പിന്തുണയാണ് നൽകിയത്. 'ജനങ്ങൾ എന്നിൽ വിശ്വാസമർപിച്ചതിൽ വലിയ സന്തോഷമുണ്ട്. ഈ വിജയം നമ്മൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്,' തിരഞ്ഞെടുപ്പിന് ശേഷം അഷ്ഫാഖ് സയ്യിദ് പറഞ്ഞു.
സ്ഥിരമായ വികസനം, പരിസ്ഥിതി സംരക്ഷണം, സുതാര്യമായ ഭരണം, സാമ്പത്തിക സ്ഥിരത, പൊതു സുരക്ഷയും നഗര സേവനങ്ങളും തുടങ്ങിയ നേപ്പർവില്ലിലെ വോട്ടർമാർക്ക് താല്പര്യമുള്ള കാര്യങ്ങളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. നേപ്പർവിൽ പബ്ലിക് ലൈബ്രറി ബോർഡ് പ്രസിഡന്റ്, ലോവ്സ് & ഫിഷെസ്, 360 യൂത്ത് സർവീസസ് തുടങ്ങിയ സ്ഥാപനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
"മൂല്യങ്ങളെ ബഹുമാനിക്കുകയും ഭാവിയെ സ്വീകരിക്കുകയും ചെയ്യുന്ന ഒരു നഗരം ആണ് ഞാൻ ആഗ്രഹിക്കുന്നത്. സിറ്റി കൗൺസിലിലെ സഹപ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," അഷ്ഫാഖ് സയ്യിദ് കൂട്ടിച്ചേർത്തു.
English summery:
Ashfaq Syed has been elected to the Naperville City Council.