Image

മുനമ്പം നിവാസികള്‍ക്ക് ആഹ്‌ളാദം, നരേന്ദ്ര മോദിക്ക് പൂച്ചെണ്ട് (ലേഖനം:സാം നിലംപള്ളില്‍)

Published on 05 April, 2025
മുനമ്പം നിവാസികള്‍ക്ക് ആഹ്‌ളാദം, നരേന്ദ്ര മോദിക്ക് പൂച്ചെണ്ട് (ലേഖനം:സാം നിലംപള്ളില്‍)

ലോകത്ത് ഒരിടത്തും, ഇസ്‌ളാമിക രാജ്യങ്ങളില്‍പോലും, ഇല്ലാത്ത നിയമമാണ് വഖ്ഫ്. അതായത് നിങ്ങള്‍ വിലകൊടുത്ത് വാങ്ങി വീടുവെച്ച് കുടുംബസമേതം വര്‍ഷങ്ങളായി താമസിക്കുന്നഭൂമി ഒരുദിവസം ഒരു ഇക്കാവന്നിട്ട് പറയുകയാണ് അത് വഖ്ഫിന്റെ ഭൂമിയാണ് ഇറങ്ങിത്തരണമെന്ന്. നിങ്ങള്‍ ഇറങ്ങില്ലെന്നുപറഞ്ഞാല്‍ പിടിച്ചിറക്കും. അതിനുള്ള കായബലവും നിയമപരിരക്ഷയും അവര്‍ക്കുണ്ട്. നിയമം കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലത്തുണ്ടാക്കിയതാണ്. അതായത് ഭാരതത്തിലെ എല്ലാഭൂമിയുടെയും പ്രാധമിക അവകാശികള്‍ മുസ്‌ളീങ്ങളാണ്. രാജ്യത്തിന്റെ പാര്‍ലമെന്റ്മന്ദിരവും സുപ്രീംകോടതിയും സ്ഥിതിചെയ്യുന്ന സ്ഥലവും വഖ്ഫിന്റേതാണ്. ഞങ്ങള്‍ക്ക് വേണമെങ്കില്‍ അതെല്ലാം പിടിച്ചെടുത്ത് മോസ്‌കാക്കുകയോ മദ്രസളാക്കുകയോ ചെയ്യാം. പിന്നല്ലേമുനമ്പത്തെ നിങ്ങടെ തുണ്ടുഭൂമി. നിങ്ങള്‍ക്ക് കോടതിയില്‍ അപ്പീലുകൊടുക്കാന്‍ സാധ്യമല്ല. പരാതിയുമായി കോടതിയുടെ പരിസരത്തുപോലും വന്നുപോകരുതെന്നാണ് ഹൈക്കോടതി ജഡ്ജി പറഞ്ഞത്.

നിങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ വേറൊരു കോടതിയുണ്ട്, വഖ്ഫ് ട്രിബ്യൂണല്‍. അതിലെ ജഡ്ജിമാരല്ലാം കാക്കാമാരാണ്. പരാതിയുമായി നിങ്ങള്‍ക്ക് കാക്കാമാരുടെ മുന്‍പില്‍ചെന്ന് യുവറോണര്‍ എന്നുപറഞ്ഞ് നില്‍ക്കാനാകുമോ? അന്തസ്സുള്ളവനെക്കൊണ്ട് സാധ്യമല്ല. അതിലുംഭേദം കിടപ്പാടം പോകട്ടെയെന്ന് തീരുമാനിക്കുകയാണ്.

അയോധ്യയിലെ ബാബറി മസ്ജിത്ത് ആറെഎസ്സുകാര്‍ പൊളിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവാണ് മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാന്‍ വഖ്ഫ് നിയമത്തില്‍ മാറ്റംവരുത്തി ഇന്‍ഡ്യാരാജ്യംമൊത്തം അവര്‍ക്ക് എഴുതക്കൊടുത്തത്. പിന്നീടുവന്ന മന്‍മോഹന്‍ സിങ്ങ് രാജ്യത്തിലെ എല്ലാസ്വത്തിന്റെയും ആദ്യഅവകാശികള്‍ മുസ്‌ളീങ്ങളാണന്ന് പുതിയൊരു വകുപ്പുകൂടി കൂട്ടിച്ചേര്‍ത്തു. ഈ രാജ്യദ്രോഹപരമായ നിയമങ്ങള്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ സൃഷ്ടിച്ചത് മുസ്‌ളീംവോട്ടുകളില്‍ കണ്ണുവെച്ചുകൊണ്ട് മാത്രമായിരുന്നു. മറ്റ് മതവിഭാഗങ്ങളെ ആരുപരിഗണിക്കുന്നു. ഹിന്ദുക്കള്‍ സംഘടതരല്ല. സംവരണത്തിന്റെയുംമറ്റും കാര്യങ്ങള്‍ പറഞ്ഞ് അവരെ തമ്മില്‍തല്ലിച്ച് വോട്ടുനേടാം. അല്ലെങ്കില്‍ ആറെസ്സെന്ന ഉമ്മാക്കികാണിച്ച് പേടിപ്പിക്കാം. പിന്നീടുള്ളത് ക്രിസ്ത്യാനികളാണ്. അവര്‍ പരമ്പരാഗതമായി കോണ്‍ഗ്രസ്സിന് വോട്ടുചെയ്യുന്നവരാണ്. ഇലക്ഷനുമുന്‍പ് അരമനയില്‍ചെന്ന് മെത്രന്മാരെ വന്ദിച്ചാല്‍മതി വോട്ടിങ്ങുപോരും. ഇറ്റാലിയന്‍ ക്രിസ്ത്യാനിയായ സോണിയ കോണ്‍ഗ്രസ്സിന്റെ തലപ്പത്തിരിക്കുവോളം ക്രിസ്ത്യന്‍ വോട്ടുകള്‍ സുരക്ഷതം. അഡ്വ. ജയശങ്കര്‍ പറഞ്ഞതുപോലെ വേളാങ്കണ്ണി മാതാവ് കഴിഞ്ഞാല്‍ സോണിയ ഗാന്ധിയാണ് കേരള ക്രിസ്ത്യാനികളുടെ രണ്ടാമത്തെ മാതാവ്. ഇതിനെല്ലാം മാറ്റംവരുത്താന്‍ ബിജെപി എന്നൊരു ഭൂതം അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്സുകാര്‍ വിചാരിച്ചതേയില്ല.

കൊച്ചി രാജാവ് പണ്ടൊരിക്കല്‍ ഏതോഒരു സിദ്ധിക്ക്‌സേട്ടിന് 99 വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുത്തതാണ് മുനമ്പത്തെ 600 ഏക്കര്‍ഭൂമി. സേട്ട് അവിടെ ചീനിക്കമ്പിടാനൊന്നും മെനക്കെട്ടില്ല. അറുനൂറില്‍ കുറെകരഭൂമി കടലമ്മയും കൊണ്ടുപോയി. സേട്ടിന്റെ മരണശേഷം മറ്റൊരു സേട്ടായി ഭൂമിയുടെ അവകാശി. അദ്ദേഹമത് കോഴിക്കോട്ടെ ഫറൂക്ക് കോളജിന് ദാനംചെയ്തു. കോളജിനെന്തിനാ മുനമ്പത്തെ കടല്‍ത്തീര പ്രദേശം ? അവരത് വിറ്റുകാശാക്കാന്‍ തീരുമാനിച്ചു. അവിടെകുടികിടപ്പുകാരായ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ഭൂമിവിറ്റ് ഫറൂക്ക്‌കോളജ് കാശുണ്ടാക്കി കെട്ടിടങ്ങള്‍ പണിതു.

ഫറൂക്ക് കോളജ് മനേജുമെന്റില്‍നിന്ന് പണംകൊടുത്തുവാങ്ങി വില്ലേജില്‍ പോക്കുവരവ്‌ചെയ്ത് കരംകൊടുത്ത് സുരക്ഷിതരായി ജീവിച്ചിരുന്ന പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ഇടിവെട്ടുപോലെ മാരകമായ ആഘാതമായിരുന്നു വഖ്ഫിന്റെ അവകാശവാദം. മുസ്ലീംവോട്ടില്‍മാത്രം കണ്ണുവെച്ച് നയപരിപാടികള്‍ സ്വീകരിക്കുന്ന കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ മുനമ്പത്തെജനങ്ങളെ വിഢികളാക്കാനുള്ള നിലപാടുകളാണ്, സ്വീകരിച്ചത്. മുനമ്പംവിഷയവും വഖ്ഫും രണ്ടും രണ്ടാണെന്ന വാദമായിരുന്നു കോണ്‍ഗ്രസ്സിന്റേത്. അതെങ്ങനെയാണന്ന് അവര്‍ വിശദീകരിച്ചില്ല. അറിയാമെങ്കിലല്ലേ വിശദീകരിക്കാനാവു. ചാനല്‍ചര്‍ച്ചയില്‍ ആരെങ്കിലും ചോദിച്ചാല്‍ കോണ്‍ഗ്രസ്സ് പ്രതിനിധി മണിപ്പൂരെന്ന വിഷയം എടുത്തിട്ട് വഴിതിരിക്കും

ഒരുകാരണവശാലും മുനമ്പത്തെ ജനങ്ങളെ അവരുടെ വസ്തുവില്‍നിന്ന് ഇറക്കിവിടില്ല എന്നാണ് വി ഡി സതീശന്റെ ഉറപ്പ്. താനത് പാണക്കാട്ട് തങ്ങളുമായി സംസാരിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. വേണമെങ്കില്‍ സുഡാപ്പികളുടെ സമ്മതവും വാങ്ങാം. എല്‍ ഡി എഫും ഇതുതന്നെയാണ് പറഞ്ഞത്. നിങ്ങളെതാമസസ്ഥലത്തുനിന്ന് ആരും ഇറക്കിവിടില്ല. പക്ഷേ, നിങ്ങള്‍ക്ക് കരം കൊടുക്കാനാവില്ല. അതൊരു വലിയ ഔദാര്യമല്ലേ. ഭൂമി വില്‍ക്കാനാവില്ല., തര്‍ക്കഭൂമി വാങ്ങാന്‍ ആരെങ്കിലും വന്നാലല്ലേ വില്‍കാനാവു. ഭൂമി ഫണയംവച്ച് ബാങ്കില്‍നിന്ന് ലോണെടുക്കാനാവില്ല. ലോണെടുക്കുന്നതൊക്കെ സാഹസമല്ലേ, മണ്ടന്മാരെ. തിരിച്ചടക്കാനായില്ലെങ്കില്‍ ജെപ്തിനോട്ടീസ് വരും നിങ്ങള്‍ ആത്മഹത്യ ചെയ്യേണ്ടിവിരും.. ഇതിനൊക്കെ പരിഹാരമാണ് നിങ്ങള്‍ വഖ്ഫിന്റെ കുടിയാളന്മാരായിട്ട് അവരുടെ ഔദാര്യത്തില്‍ ജീവിക്കുന്നത്. നിങ്ങള്‍ ഭൂമിക്കൊരു ഭാരമാണ്. അതുകൊണ്ട് പണ്ടുകാലത്ത് ചെയ്തതുപോലെ ഞങ്ങള്‍ക്ക് വോട്ടുചെയ്ത് മര്യാദക്ക് മര്യദക്ക് ജീവിക്കുക.

ഇതിനിടക്കാണ് ബി ജെ പി കാപാലികന്മാര്‍ പവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ കുത്തിതിരുപ്പുമായി ഇറങ്ങിയത്. ഞങ്ങള്‍ മോദിസര്‍ക്കാറിനെകൊണ്ട് വഖ്ഫ് നിയമത്തില്‍ ഭേദഗതികള്‍ വരുത്താം. അങ്ങനെ വഖ്ഫിന്റെ അവകാശവാദങ്ങള്‍ പൊളിക്കാം. ഭൂമി പഴയതുപോലെ നിങ്ങളുടെ സ്വന്തമായി തീരും. ഇതൊന്നും നടക്കാന്‍പോകുന്ന കാര്യങ്ങളല്ലെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ സമരപന്തലില്‍ചെന്ന് മത്സ്യതൊഴിലാളികളെ ഉത്‌ബോധിപ്പിച്ചു. വഖ്ഫ് നിയമഭേദഗതിബില്‍ പാര്‍ലമെന്റില്‍ പാസ്സായെങ്കിലല്ലേ ബി ജെ പിക്കാര്‍ പറയുന്നതുപോലുള്ള കാര്യങ്ങള്‍ നടക്കു. ഞങ്ങള്‍ക്ക് ലോക്‌സഭയില്‍ 99 മെമ്പര്‍മാരുണ്ട്. കൂട്ടിന് തമിഴ് അണ്ണന്‍ സ്റ്റാലിനുണ്ട്, ബംഗാളിലെ ബീബിയുണ്ട് ബീഹാറിലെ കാലിത്തീറ്റ കുഭകോണക്കേസിലെ വീരപുരുഷനായ ലാലുവുണ്ട് , അദ്ദേഹത്തിന്റെ ഭാര്യയുണ്ട് ആണുംപെണ്ണുമായി അഞ്ചുമക്കളുണ്ട്. അങ്ങനെ പലരുമുണ്ട്. ബില്ല് ലോക്‌സഭയില്‍ പാസ്സാകത്തില്ല. അധവ പാസ്സയാലും രാജ്യസഭയില്‍ തോറ്റ് തുന്നംപാടും.

ഇരുനൂറ്റ് മുപ്പത്തിരണ്ടപേര്‍ എതിര്‍ത്തിട്ടും ബില്‍ എങ്ങനെ പാസ്സായെന്ന് സ്റ്റാലിനണ്ണന് ഇതുവരെ മനസിലായിട്ടില്ല. കണക്കറിയാമെങ്കലല്ലേ 232 നേക്കാള്‍ വലിയ സംഖ്യയാണ് 288 എന്നറിയൂ. അണ്ണന്‍ സുപ്രീം കോടതിയില്‍ പോകാനിരിക്കയാണന്ന്. തമിഴ്‌നാട്ടിലും വിദ്യാഭ്യാസവും വിവരവുമുള്ളവര്‍ ഉണ്ടന്നുള്ള കാര്യം അണ്ണന് അറിയില്ലന്ന് തോന്നുന്നു. പണ്ടത്തെപ്പോലെ അതിരാവിലെ എണീറ്റ് പല്ലുപോലും തേക്കാതെ മൂന്നുമണിക്കത്തെ മാറ്റിനികാണാന്‍ തീയേറ്ററിന്റെമുന്‍പില്‍ ക്യൂനില്‍ക്കുന്ന തമിഴന്മാര്‍ ഇപ്പോളവിടെയുണ്ടന്ന് തോന്നുന്നില്ല.

വഖ്ഫ് ഭേദഗതിബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസ്സായി. ഇനി രാഷട്രപതിയുടെ ഒപ്പുകൂടി കിട്ടിയാല്‍ ബില്‍ നിയമമായി. ഇതുകൊണ്ടൊന്നും മുനമ്പത്തെ ജനങ്ങള്‍ക്ക് നീതികിട്ടത്തില്ലന്നാണ് കോണ്‍ഗ്രസ്സുകാര്‍ പ്രചരിപ്പിക്കുന്നത്. ഭേദഗതിക്ക് അനുകൂലമായി 288 വോട്ടും എതില്‍ത്ത് 232 വോട്ടും കിട്ടി. കോണ്‍ഗ്രസ്സ് വിപ്പുകൊടുത്തിരുന്നെങ്കിലും പ്രിയങ്ക സഭയിലെത്തിയില്ല. വോട്ടുചെയ്‌തെങ്കിലും രാഹുല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. പ്രിയങ്ക വരാതിരുന്നതിന് മനോരമ ഉടന്‍തന്നെ കാരണംകണ്ടുപിടിച്ചു. സ്ഥലത്തുണ്ടെങ്കിലല്ലേ സഭയിലെത്താനാവു. പ്രിയങ്ക വിദേശത്തായിരുന്നു. തന്റെ പ്രിയസുഹൃത്ത് കാന്‍സര്‍ ബാധിച്ച് ഗുരതരാവസ്തയിലായതുകൊണ്ട് കാണാന്‍ പോയതാണ്. ഏതുരാജ്യത്തേക്കാണ് പോയതെന്നോ പ്രിയസുഹൃത്ത് ആരെന്നോ പത്രം പറഞ്ഞില്ല. മനോരമയല്ലാതെ വേറൊരുപത്രവും ഇത്രവലിയ കള്ളംപ്രചരിപ്പിച്ചില്ല. രാഹുല്‍ സംസാരിക്കാതിരുന്നത് തൊണ്ടവേദന ആയതുകൊണ്ടാണന്ന് പറയാഞ്ഞത് ഭാഗ്യം.

പിണറായി വിജയന്‍ ചിരിക്കുകയാണ്. മൂന്നാമൂഴത്തിലേക്കുള്ള യാത്ര എളുപ്പമായതിന്റെ സന്തോഷമാണ് മുഖത്ത്. ഇത്രവേഗത്തില്‍ കാര്യങ്ങള്‍ മാറിമറിയുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ല. കേരളമുസ്‌ളീങ്ങളുടെ വോട്ട് മൊത്തമായി കിട്ടിയാലും കോണ്‍ഗ്രസ്സ് രക്ഷപെടത്തില്ല. മെത്രാന്മാരും അച്ചന്മാരും ആഖ്വാനിച്ചാലും കുഞ്ഞാടുകള്‍ കോണ്‍ഗ്രസ്സിന് വോട്ടുചെയ്യില്ല. കഴിഞ്ഞപ്രാവശ്യം എല്‍ ഡി എഫിന് വോട്ടുമറിച്ചതുപോലെയുള്ള സംഭവം ഇപ്രാവശ്യം അവര്‍ ആവര്‍ത്തിക്കില്ല. ബി ജെ പി പത്തിനുമുകളില്‍ സീറ്റുകള്‍ പിട്ക്കും. യുഡിഎഫ് മുപ്പതിനും നാല്‍പതിനും ഇടയില്‍ ഒതുങ്ങും. മുസ്ലീംലീഗ് 25. കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ വി ഡി സതീശനും ചെന്നിത്തലയും പരാജയപ്പെടും. അങ്ങനെ എല്‍ ഡി എഫിന്റെ മൂന്നാംടേം കിറ്റുകൊടുക്കാതെതന്നെ കൈവന്നുചേരും. അതോടുകൂടി കേരളം അറബിക്കടലില്‍ മുങ്ങിത്താഴും.

samnilampallil@gmail.com

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക