Image

താൻ താരിഫ് ചുമത്തിയപ്പോൾ ചൈന വിരണ്ടു പോയെന്നു ട്രംപ്; ബദൽ അടിച്ചത് അതു കൊണ്ടാണ് (പിപിഎം)

Published on 05 April, 2025
താൻ താരിഫ് ചുമത്തിയപ്പോൾ ചൈന വിരണ്ടു പോയെന്നു ട്രംപ്; ബദൽ അടിച്ചത് അതു കൊണ്ടാണ് (പിപിഎം)

ചൈനയുടെ മേൽ താൻ താരിഫ് ചുമത്തിയപ്പോൾ അവർ വിരണ്ടു പോയെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. അതു കൊണ്ടാണ് യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് 34% ചുമത്തി അവർ തിരിച്ചടിക്കാൻ നോക്കിയത്.

"ചൈന വിരണ്ടു, അവർക്കതു മുതലാവില്ല," ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. ചർച്ച ഉണ്ടാവുമോ എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചു: "പറയാൻ വയ്യ. ആരെങ്കിലും അത്ഭുതകരമായ എന്തെങ്കിലും തരാമെന്നു പറഞ്ഞാൽ, അവർ തരുമെങ്കിൽ, അത് നല്ല കാര്യമാണ്."  

ചൈനയുടെ തിരിച്ചടി വന്നതോടെ വിപണിയിൽ കൂടുതൽ അരാജകത്വം പ്രകടമായി. എല്ലാ പ്രമുഖ യുഎസ് ഇൻഡെക്സുകളും രാവിലത്തെ ട്രേഡിങിൽ 3 ശതമാനത്തിലധികം വീണു. നാസ്ഡാഖ് 4% താഴ്ന്നു.

താരിഫ് കരുത്തുറ്റ ആയുധമാണെന്നു ആദ്യ ഭരണത്തിൽ താൻ തെളിയിച്ചിരുന്നുവെന്നു ട്രംപ് അവകാശപ്പെട്ടു. "ഇനി നമ്മൾ കുറേക്കൂടി മുന്നോട്ടു പോവുകയാണ്. ഇപ്പോഴത് ലോകമെങ്ങും വ്യാപിച്ച സ്ഥിതിവിശേഷമാണ്. വളരെ ആവേശകരം."

എന്നാൽ ട്രംപ് ചർച്ചയ്‌ക്കൊന്നും തയാറില്ലെന്നാണ് കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്ക് പറയുന്നത്. "പ്രഖ്യാപിച്ച താരിഫുകളിൽ നിന്നു പ്രസിഡന്റ് പുറകോട്ടു പോകുമെന്നു ഞാൻ കരുതുന്നില്ല. യുഎസിനെ ചൂഷണം ചെയ്യുന്നത് ലോകം നിർത്തണം."

Trump says China panicked 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക