Image

ഇലോൺ മസ്ക് രാജി വച്ചൊഴിയുമോ?

ഏബ്രഹാം തോമസ് Published on 05 April, 2025
ഇലോൺ മസ്ക് രാജി വച്ചൊഴിയുമോ?

വാഷിംഗ്ടൺ: മെയ് അവസാനത്തോടെ ഡിപ്പാർട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യൻസിയിൽ (ഡി ഓ ജി ഇ) നിന്ന് രാജി വച്ചൊഴിഞ്ഞേക്കുമെന്നു ഇലോൺ മസ്ക് തന്നെ വെളിപ്പെടുത്തി. അതിനകം താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ കൈവരിക്കുവാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മസ്ക് അടുത്ത് തന്നെ സ്ഥാനം ഒഴിയുമെന്നു റിപ്പോർട്ടുകൾ പറഞ്ഞിരുന്നു. ടെസ്ല വാഹനങ്ങളുടെ വില്പന കുറയുന്നതും ട്രംപുമായുള്ള ബന്ധത്തിൽ വന്ന മാറ്റവും ഭരണപരമായ ലക്ഷ്യങ്ങളും കാരണങ്ങളായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മസ്കിന്റെ രംഗം വിടൽ സ്റ്റിമുല്സ് ചെക്കുകളുടെ ലഭ്യതയും സാധ്യതയും എങ്ങനെ ബാധിക്കുമെന്ന് സാധാരണക്കാരായ അമേരിക്കക്കാർ ആശങ്കയോടെ ഉറ്റു നോക്കുന്നു. തന്റെ നടപടികളിലൂടെ ലാഭിക്കുവാൻ കഴിഞ്ഞ തുക ഡി ഓ ജി ഇ ഡിവിഡന്റ് ചെക്‌സ് എന്ന പേരിൽ അമേരിക്കയിലെ നികുതി ദായകർക്കു തിരിച്ചു നൽകണമെന്ന് മസ്‌ക് പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് ആവശ്യമായ പ്രമേയം കോൺഗ്രസിൽ അവതരിപ്പിച്ചിട്ടില്ല. മസ്‌ക് സ്വയം ഡിപ്പാർട്മെന്റ് വിടുകയും കൂടി ചെയ്യുന്നതോടെ ചെക്കുകളുടെ കാര്യം പലർക്കും മറക്കേണ്ടി വരുമെന്ന് ഏവരും ഭയക്കുന്നു.

ഈ പദ്ധതിയിലൂടെ തങ്ങൾക്കു ലഭിക്കുന്നതിനേക്കാൾ കൂടുതൽ നികുതി നൽകേണ്ടി വരുന്ന 40,000 ഡോളറിൽ കുറവ് വരുമാനം ഉള്ള അമേരിക്കക്കാർക്ക് ചെക്കുകൾ ലഭിക്കുവാൻ സാധ്യതയുണ്ട്. ഡിഡക്ഷനുകൾക്കും ക്രെഡിറ്റുകൾക്കും ശേഷം ഇവർക്ക് നികുതി നൽകേണ്ടി വരില്ല. 7 കോടി 90 ലക്ഷം അമേരിക്കൻ കുടുംബങ്ങൾക്ക് ഡി ഓ ജി ഇ പദ്ധതി മൂലം ലാഭിക്കുവാൻ കഴിയുന്ന 2 ത്രില്ലിയൻ ഡോളറിന്റെ 20%, അതായതു 5,000 ഡോളർ വീതം ലഭിക്കുവാൻ സാധ്യതയുണ്ട്.

ഡി ഓ ജി ഇ ചെക്കുകൾ ഫെഡറൽ ബജറ്റിൽ വരുത്തുന്ന വൻ വെട്ടികുറക്കൽ പരിപാടികളുടെ ഫലമായി നൽകുവാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ. ഫെഡറൽ ബജറ്റിൽ വരുത്തുന്ന മാറ്റങ്ങളുടെ ഫലമായി ലഭിക്കാവുന്ന മിച്ചം തുകയെ കുറിച്ച മസ്ക് പറയാറുണ്ടെങ്കെലും തന്റെ ഏജൻസിക്കു ഇത്രയും തുക ലാഭിക്കുവാൻ കഴിയുമോ എന്ന സംശയവും പ്രകടിപ്പിച്ചിരുന്നു.

ചെക്കുകൾ അയയ്ക്കുവാൻ കോൺഗ്രസിന്റെ അനുമതി വേണം. ഇതിൽ വലിയ രാഷ്ട്രീയം ഡെമോക്രറ്റിക് പാർട്ടിയും റിപ്പബ്ലിക്കൻ പാർട്ടിയിലെ എതിരാളികളും കാണുന്നതിനാൽ ബിൽ പാസ്സാക്കിയെടുക്കുക അത്ര എളുപ്പും ആവില്ല. ഈ ചെക്കുകൾ അയച്ചു തുടങ്ങുന്നത് കാണാൻ തനിക്കു താല്പര്യം ഉണ്ടെന്നു മസ്‌ക് പറഞ്ഞിട്ടുട്ടെങ്കിലും മസ്‌ക് അധികാരത്തിൽ ഇരിക്കുമ്പോൾ ഇത് സംഭവിക്കുവാൻ പ്രയാസമാണെന്ന് നിരീക്ഷകർ പറയുന്നു.

ഒരു ടെലിവിഷൻ ചാനലിനോട് ഈ ബില്ലിന് ഏറെ നടപടികൾ ഉണ്ട്, മസ്‌ക് പോയാലും അതിന്റെ നടപടികളുമായി ഗവണ്മെന്റ് മുന്നോട്ടു പോകും എന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക