Image

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ കിക്ക്-ഓഫിന് ഹൂസ്റ്റൺ സെന്റ് മേരീസ് ഇടവക വേദിയായി

Published on 05 April, 2025
സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ്  രജിസ്ട്രേഷൻ കിക്ക്-ഓഫിന്  ഹൂസ്റ്റൺ  സെന്റ് മേരീസ്  ഇടവക വേദിയായി

2025 ജൂലൈ 16 മുതൽ 19 വരെ അറ്റ്ലാന്റയിലെ ഹയാത്ത് റീജൻസിയിൽ (265 പീച്ച്ട്രീ സ്ട്രീറ്റ് എൻഇ, അറ്റ്ലാന്റ, ജിഎ 30303) നടക്കുന്ന ഫാമിലി/ യൂത്ത് കോൺഫറൻസിൽ വിവിധ ഇടവകയിൽ നിന്നായി 500-ലധികം വിശ്വാസികൾ പങ്കെടുക്കും.    ദൈവത്തിന്റെ സ്നേഹം, ക്ഷമ, പുതുക്കൽ എന്നിവയുടെപരിവർത്തന ശക്തി ക്രിസ്തുവിലൂടെ അനുഭവിക്കാനുള്ള ഒരു അവസരമാണ് ഈ ഫാമിലി/ യൂത്ത് കോൺഫറൻസ്.

സൗത്ത് വെസ്റ്റ്  അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഇവാനിയോസ്,  ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ സെവേറിയോസ്, റവ. ഫാ. തിമോത്തി (ടെന്നി) തോമസ്, ശ്രീമതി. സീന മാത്യു,  എന്നിവരുടെ നേതൃത്വത്തിൽ വിവിധ ക്ലാസ്സുകൾ നടക്കും.   “ക്രിസ്തുവിലൂടെ ദൈവം ലോകത്തെ തന്നോട്സന്ധിചേർത്തു!” എന്നതാണ് മുഖ്യ ചിന്താവിഷയം.(2 കൊരിന്ത്യർ 5:18-19)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക