ഹൂസ്റ്റൺ: സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൻറെ ചരിത്ര മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ച് നിർമ്മിച്ച ഡോക്യുമെൻററി "സുവർണ്ണ പടവുകൾ" പ്രകാശനം ചെയ്തു.
വൈദിക ശ്രേഷ്ഠനായ ഫാ. ഗീവർഗീസ് അരൂപ്പാല കോർ എപ്പിസ്കോപ്പ സിഡിയുടെ പകർപ്പ് ഡോക്യുമെൻററി കമ്മിറ്റി ചെയർമാൻ കോശി പി ജോണിൽ നിന്നും സ്വീകരിച്ച് പ്രകാശന കർമ്മം നിർവഹിച്ചു.
ഇടവക വികാരി ഫാ.പി എം ചെറിയാൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് വികാരിമാരായ ഫാ. മാമ്മൻ മാത്യു കോർ എപ്പിസ്കോപ്പ, ഫാ.രാജേഷ് കെ ജോൺ, ഫാ. ക്രിസ്റ്റഫർ മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
1974 മുതലുള്ള 50 വർഷത്തെ ചരിത്രം പറയുന്നതാണ് ഡോക്യുമെൻററി.
ജൂബിലി കൺവീനർ മനോജ് മാത്യു, ഡോക്യുമെൻററി കമ്മിറ്റി അംഗങ്ങളായ എസ് കെ ചെറിയാൻ, പൗലോസ് കെ മത്തായി, ജോർജ് തൈക്കൂടത്തിൽ തോമസ്, മനു ജോർജ്ജ് ,നിർമ്മല എബ്രഹാം, ഷീബാ കുര്യൻ എന്നിവരെ കൂടാതെ ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യ്ത മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് മൂന്നാമൻ കാത്തോലിക്കാ ബാവയെ ചടങ്ങിൽ ഇടവക വികാരി നന്ദിയോടെ സമരിക്കുകയുണ്ടായി.
ഇടവകയുടെ ഒരു വർഷം നീണ്ടു നിന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഡോക്യുമെൻററി ചിത്രീകരിച്ചത്.
ജൂബിലിയോട് അനുബന്ധിച്ച് ഒരു ലക്ഷം ഡോളറിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ സ്റ്റാഫോർഡിലും,പരിസര പ്രദേശങ്ങളിലും ചെയ്യുവാൻ ഇടവക തീരുമാനിച്ചു.
ഇംഗ്ലീഷിലും, മലയാളത്തിലും നിർമിച്ച 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററിയുടെ എഡിറ്റിങ്ങും, സംവിധാനവും നിർവഹിച്ചത് ജോർജ്ജ് തൈക്കൂടത്തിൽ തോമസാണ്.