Image

മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ ന്യൂയോര്‍ക്ക് സെന്റ് തോമസ്, സെന്റ് ആന്‍ഡ്രൂസ്, സെന്റ്. ജെയിംസ്, ബഥനി ഇടവകകളില്‍ തുടക്കമായി

ജീമോന്‍ റാന്നി Published on 05 April, 2025
 മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സ്  രജിസ്‌ട്രേഷന്‍ ന്യൂയോര്‍ക്ക്  സെന്റ് തോമസ്, സെന്റ് ആന്‍ഡ്രൂസ്, സെന്റ്. ജെയിംസ്, ബഥനി  ഇടവകകളില്‍ തുടക്കമായി

ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കമ്മിറ്റിയില്‍ നിന്നുള്ള ഓരോ സംഘങ്ങള്‍ മാര്‍ച്ച് 9, 16, 23 എന്നീ തീയതികളില്‍  ന്യൂയോര്‍ക്ക് സെന്റ്. ആന്‍ഡ്രൂസ്,  സെന്റ്. തോമസ്,   സെന്റ്. ജെയിംസ്, ബഥനി എന്നീ  ഇടവകകള്‍  സന്ദര്‍ശിച്ചു.

ഇടവക വികാരിമാരായ റവ. ടി.എസ്സ്. ജോസ്,  റവ. ജോണ്‍ ഫിലിപ്പ്, റവ. അജിത് വര്‍ഗീസ്, റവ. ജോബിന്‍ ജോണ്‍, എന്നിവര്‍ സന്ദര്‍ശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്തു.

കോണ്‍ഫ്രന്‍സിന്റെ ചുമതലക്കാര്‍, കോണ്‍ഫ്രന്‍സിന്റെ സ്ഥലം, തീയതി, പ്രസംഗകര്‍, കോണ്‍ഫ്രന്‍സ് തീം, സുവനീറിന്റെ വിശദാംശങ്ങള്‍, ആദ്യമായി ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌പോണ്‍സര്‍ഷിപ്പ് പാക്കേജ്  അതിലെ ആകര്‍ഷണീയമായ അവസരങ്ങള്‍ എന്നിവയും ഫാമിലി കോണ്‍ഫ്രന്‍സില്‍ ഇദംപ്രഥമമായി ക്രമീകരിക്കുന്ന അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവര്‍ക്കായുള്ള ട്രാക്, ഭിന്ന ശേഷിക്കാര്‍ക്കുള്ള ട്രാക്ക്, എന്നിവയെപ്പറ്റിയും  പ്രസ്താവന നടത്തുകയും അന്തിമ തീയതിക്കായി കാത്തിരിക്കാതെ എല്ലാവരും രജിസ്റ്റര്‍ ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

തോമസ് ജേക്കബ്, കുര്യന്‍ തോമസ്, ഏബ്രഹാം തരിയത്, തോമസ് ബിജേഷ്, തോമസ്  മാത്യു, ഈപ്പന്‍ കെ. ജോര്‍ജ്, സൂസന്‍ ചെറിയാന്‍ വര്ഗീസ്, ഗ്യാനെല്‍ പ്രമോദ്, അലന്‍ വര്ഗീസ്, റിയ വര്ഗീസ്, മേരിക്കുട്ടി എബ്രഹാം, സി.വി. സൈമണ്‍കുട്ടി, ബിജു ചാക്കോ, ശമുവേല്‍  കെ. ശമുവേല്‍, ചെറിയാന്‍ വര്‍ഗീസ്, ജിഷു ശമുവേല്‍, സ്‌നേഹ ഷോണ്‍, എന്നിവര്‍ സന്ദര്‍ശക ടീമിലുണ്ടായിരുന്നു.

ഇടവകകള്‍  നല്‍കിയ  മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോണ്‍ഫറന്‍സ് ടീം നിസ്സീമമായ കടപ്പാട് അറിയിച്ചു.

 

 മാര്‍ത്തോമ്മാ ഫാമിലി കോണ്‍ഫറന്‍സ്  രജിസ്‌ട്രേഷന്‍ ന്യൂയോര്‍ക്ക്  സെന്റ് തോമസ്, സെന്റ് ആന്‍ഡ്രൂസ്, സെന്റ്. ജെയിംസ്, ബഥനി  ഇടവകകളില്‍ തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക