എല്ലാ സാമൂഹിക സാംസ്കാരിക സംഘടനകളിലും, ഭൂരിപക്ഷം ജനങ്ങളിലും പ്രകടമാകുന്ന ഒരു വൈകാരികഭാവമുണ്ട്. ഇത് സംബന്ധിച്ച്, മതഗ്രന്ഥങ്ങളിലും, നിയമവിജ്ഞാനകോശങ്ങളിലും പരസ്പരഭിന്നങ്ങളായ പരാമര്‍ശങ്ങളുണ്ട്. ആരാധനാലയങ്ങള്‍, കലാരംഗങ്ങള്‍, കായികമേ ഖലകള്‍ വിദ്യാലയങ്ങള്‍ എന്നീ ഇടങ്ങളില്‍ ഇത് ധ്വനിക്കാറുണ്ട്. മനുഷ്യജീവിതത്തി- ന്‍റെ സകലതലങ്ങളിലും വാശിയോടെ കടന്നുചെല്ലുന്ന ഈ വ്യത്യസ്ത മനുഷ്യസ്വഭാവം പക്ഷപാതമാണ്! ഇതിന്‍റെ വശീകരണശക്തിയും പ്രവര്‍ത്ത നക്ഷമതയും ജനങ്ങളെ എവിടേക്ക്, എങ്ങനെ നയിക്കുന്നു?
മുന്‍വിധിയോടെ പരോക്ഷമായും പ്രത്യക്ഷമായും പ്രവര്‍ത്തിക്കുന്ന ആളുകള്‍, ഒരേസമയത്ത് സ്വപക്ഷത്തെ പിന്തുണക്കുകയും പ്രതിപക്ഷത്തെ ഇടിച്ചുതാഴ്ത്തുകയും ചെയ്യാറുണ്ട്. സമഭാവനയും സാഹോദര്യവും അവ രുടെ സ്വകാര്യതക്ക് അരുതാത്ത കാര്യങ്ങളാണെന്നും, മുഖം നോക്കാതെ ആരേയും സഹായിക്കരുതെന്നും, മിശ്രബന്ധം പാടില്ലെന്നും പഠിപ്പിക്കുന്നു. സ്വച്ഛത സ്വകീയമായിരിക്കണമെന്നും, പൊതുജനത്തെ ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്യരുതെന്നും ഉപദേശിക്കുന്നു. സ്വാര്‍ത്ഥപ്രചോദനം തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശമാണെന്ന് സമ്മതിക്കുന്നുമില്ല.
അന്യായമായ കൂട്ടായ്മകള്‍ക്കും, തീരുമാനങ്ങള്‍ക്കും, നടപടികള്‍ക്കുമു പരി, അന്യരുടെ ആത്മനൊമ്പരങ്ങളുടെ മുമ്പില്‍ വിഭാഗീയത കണ്ണടക്കും. തൊഴിലിടങ്ങളില്‍ അപേക്ഷകള്‍ പരിഗണിക്കുന്നതുമുതല്‍; നിയമനം, ആനുകൂല്യം, ഉദ്യോഗക്കയറ്റം, അച്ചടക്കനടപടി, പിരിച്ചുവിടല്‍ തുടങ്ങിയ സംഗതികളില്‍ സ്വന്തക്കാരെസഹായിക്കും. യോഗ്യതയുള്ളവരെ അവഗണി ക്കും. ഒരു അത്യന്താപേക്ഷിത സംഗതിയെന്നപോലെ, പിന്‍വാതില്‍നിയമന ങ്ങള്‍ മടികൂടാതെ നടത്തും. ഇവ കുറ്റമാണെന്നു സമ്മതിക്കുകയുമില്ല.
വിശ്വാസങ്ങളിലും സമുദായങ്ങളിലും കാണപ്പെടുന്ന കനത്ത പക്ഷപാതം സമീപകാലങ്ങളില്‍ വെരൂന്നിവളര്‍ന്നതല്ല. നിരവധി നിഷേധാത്മകമായ കാര്യങ്ങളിലൂടെ കടന്നുവന്നതാണ്. അഗതികള്‍, കറുത്തവര്‍, ജാതികള്‍, വികലാംഗര്‍, യാചകര്‍, വിദേശികള്‍, വെളുത്തവര്‍, വേശ്യകള്‍, വൃദ്ധജന ങ്ങള്‍ എന്നിവരെ വംശീയ വ്യത്യാസങ്ങളോടെ കാണുന്നു. ഈ സ്വാര്‍ത്ഥമാ നസികാവസ്ഥ മതവിഭാഗങ്ങളില്‍ വികസിച്ചത്, ദാക്ഷണ്യമില്ലാത്ത നടപടിക ളിലൂടെയാണെന്ന് ഭൂതകാലചരിത്രം പറയുന്നു. അതുകൊണ്ട്, നീതിപൂര്‍ണ്ണമ ല്ലാത്തതും, ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതുമായ അനേകം അനാവശ്യകാര്യ ങ്ങള്‍ ജനമനസ്സുകളില്‍ പതിഞ്ഞിട്ടുണ്ട്. ഇതിനെതിരേ, ദാര്‍ശനിക നിരീശ്വര- വാദികളും, കാരണവും തെളിവും അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്ന യുക്തിവാദികളും, ചിന്തകരായ വിമര്‍ശകരും ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. എന്നിട്ടും, അണ്ണാനും ആനയും തമ്മില്‍ മത്സരിച്ചതുപോലെയായി ഫലം.
ഇക്കാലത്ത്, വികസിക്കുന്ന വിഭജനവാദപ്രസ്ഥാനങ്ങളുടെ വിരുദ്ധപ്രവര്‍ ത്തനങ്ങള്‍ ന്യായീകരിക്കാനാവാതെ തുടരുന്നു. അധികാരം, അംഗീകാരം, ഉന്നതസ്ഥാനം, ധനികത, സ്വാധീനം എന്നിവ കരസ്ഥമാക്കാന്‍ ആസൂത്രിത മായി നീങ്ങുന്നതിനു, വീണുടയാത്ത വിഭാഗീയചിന്ത വേണമത്രേ. നവീനവും പുരാതനവുമായ ആചാരങ്ങളുടെ അകത്തളങ്ങളിലും രഹസ്യകര്‍മ്മങ്ങളു ണ്ട്. ഇവയെല്ലാം സൂചിപ്പിക്കുന്നത്, ഇനിയൊരിക്കലും ജനമൈത്രിക്ക് ഒരു അവസരം ഉണ്ടാവുകയില്ലെന്നാണ്. ഭിന്നതകള്‍ സൃഷ്ടിക്കുന്ന കഷ്ടനഷ്ടങ്ങളും, കലഹങ്ങളും തകര്‍ച്ചയിലേക്കു നയിക്കുന്നു. ഒരു ജനവിഭാഗത്തിനും സുഖദ ജീവിതം നയിക്കാന്‍ സാധിക്കാത്തവിധം സാഹചര്യങ്ങള്‍ അനിയന്ത്രിതമാ യിട്ടുണ്ട്. ജീവിതഭാരം മാറ്റാന്‍ വര്‍ഗ്ഗീയതക്ക് സാധിക്കുകയില്ല.
നീതിനിഷ്ഠമായ നിഷ്പക്ഷതയോടും നിസ്വാര്‍ത്ഥ സ്നേഹത്തോടുംകൂടി എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന, ഒരു നാടോ, നഗരമോ, രാജ്യ മോ ഇല്ലെന്ന് ഉറപ്പിച്ചുപറയാം. എവിടെയും പക്ഷപാതപരമായ വിഭജന മനോഭാവം പടര്‍ന്നുകയറുന്നതിന് എതിരേ, വിശ്വസ്തതയും സമാധാനവും സ്നേഹവും പങ്കിടുന്ന, ഒരു മാനവസംസ്കാരം സ്ഥാപിക്കാന്‍ കഴിയണം.
മനുഷ്യാനുഭവങ്ങളില്‍നിന്നും ഒഴുകിവരുന്ന വിപ്ളവാത്മകചിന്തകളെ അവഗണിക്കുകയും, മറ്റുള്ളവരേക്കാള്‍ തങ്ങള്‍ മികച്ചവരും വിശുദ്ധിയുള്ള വരും, സത്യം സംസാരിക്കുന്നവരുമാണെന്ന അഹംഭാവത്തോടെ സ്വയം പുകഴ്ത്തുന്ന വിഘടനവാദികളുണ്ട്. അവര്‍ പണിതുയര്‍ത്തിയ വിഭജന- ത്തിന്‍റെ ചുറ്റുമതിലുകള്‍ ഒരിക്കലും ഇടിഞ്ഞുവീഴാതെ നിലനില്‍ക്കുമോ?
നിഷ്പക്ഷ്തയും സുരക്ഷിതത്വവും സ്വാതന്ത്ര്യവും നല്‍കുന്ന, നുതനജീവി തസാഹചാര്യം ഉണ്ടാകണമെന്ന്, അറിവുള്ള പുത്തന്‍തലമുറ ആഗ്രഹിക്കു ന്നുണ്ട്. പക്ഷേ, സ്വപക്ഷാനുസാരികള്‍ക്ക് വീറും വിമുഖതയും വര്‍ദ്ധിച്ചു. മനുഷ്യരെ, സ്വസഹോദരങ്ങളായി കണക്കാക്കാതെ, കെട്ടിച്ചാര്‍ച്ചയുള്ളവര്‍, രക്തച്ചാര്‍ച്ചയുള്ളവര്‍, കുടുംബക്കാര്‍, കൂട്ടുകാര്‍, നാട്ടുകാര്‍ എന്നും മറ്റും വേര്‍തിരിച്ചുകാണുന്നു. ഇത് എപ്പോള്‍ ആരംഭിച്ചുവെന്ന് ചരിത്രവും പറ യുന്നില്ല. ഗര്‍ഭച്ഛിദ്രത്തിലൂടെ, ഒരു ജീവന്‍റെ, ജീവിക്കാനുള്ള അവകാശം വിച്ഛേദിക്കുന്നതുപോലെ, സഹോദരബന്ധത്തെ നിഷേധിക്കുന്ന കക്ഷിപക്ഷ- പാതം ഒരു ദു:ഖസത്യമാണെന്നു സര്‍വ്വജനങ്ങളും മനസ്സിലാക്കേണ്ടതാണ്. സംഘര്‍ഷങ്ങളെ സ്വാഗതംചെയ്യുന്ന സമുദായഭിന്നതകള്‍ക്ക് പരിഹാരമായി, ആശ്രയയോഗ്യമായ ഒരു ആശയം ഉദിച്ചുവന്നിട്ടുമില്ല.
ജനസമൂഹത്തെ വിഭജിക്കുന്ന അവസ്ഥ സാധാരണ രീതിയാണെന്നും, അത് സ്വതന്ത്രമായ പുരോഗതിക്ക് അനിവാര്യമാണെന്നും അവകാശപ്പെടുന്ന വരുണ്ട്. എന്നാലും, വിഭാഗീയതയെ, വലിയ കുറ്റമായും, തെറ്റായും, ‘പാപ’ മായും വേര്‍തിരിച്ചു കാണപ്പെടുന്നു. അതിനാല്‍, ഇവ സംബന്ധിച്ചുള്ള തിരിച്ചറിയല്‍രേഖകളില്‍ ഒന്നെത്തിനോക്കാം.
“പാപം“ എന്ന പദത്തിന്‍റെ അര്‍ത്ഥവും നിര്‍വ്വചനവും വത്യസ്തമായി കാണുന്ന മതങ്ങളും സഭാവിഭാഗങ്ങളുണ്ട്. നീതിക്ക് നിരക്കാത്ത ഏത് അധ ര്‍മ്മവും പാപമാണെന്നു ഹിന്ദുമതം. അള്ളാഹുവിന്‍റെ എല്ലാ കല്പനകളെ യും ലംഘിക്കുന്ന പ്രവൃത്തിയാണ് പാപമെന്ന് മുഹമ്മദ്‌മതം. അശുദ്ധവും അനാരോഗ്യകരവുമായ പ്രവര്‍ത്തികള്‍ പാപത്തിലേക്കല്ല പിന്നയോ, കഷ്ടത യിലേക്കാണ് നയിക്കുന്നതെന്നും, അതിനെ മറികടന്നു പ്രബുദ്ധത കൈവരി ക്കുന്നത്, കാരുണ്യം ജ്ഞാനം ധാര്‍മ്മികത എന്നിവയിലൂടെയാണെന്നും ബുദ്ധമതം.
പാപം എന്ന പദത്തിന്‍റെ അര്‍ത്ഥവ്യാഖ്യാനം സംബന്ധിച്ച്, ക്രൈസ്തവ സഭകളില്‍ വ്യക്തമായ വിയോജിപ്പുണ്ട്. പാപം ഇല്ലായെന്നു പ്രൊട്ടസ്റ്റന്‍റ് വിഭാഗക്കാര്‍ പറയുന്നില്ല. ആദ്യമനുഷ്യനായ ആദാമിന്‍റെ അനുസരണക്കേടി നാല്‍, അവന്‍റെ പിന്‍തലമുറകള്‍, പാപപ്രകൃതിയോടെ ജനിക്കുന്നുവെന്നാണ് വിശ്വാസം. ദൈവീകമായ നിയമത്തിന്‍റെയും, ദൈവഹിതത്തിന്‍റെയും ഏത് ലംഘനവും പാപമാണെന്നു വിശ്വസിക്കുന്നു മറ്റൊരുഭാഗം.
ദൈവത്തില്‍നിന്നുള്ള ഈ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്നതെന്നും, അതില്‍ വിവേച- നം ഒന്നുമില്ലെന്നും, സൗജന്യമായി നീതീകരിക്കപ്പെടുകയാണെന്നും, ക്രിസ്തുവിന്‍റെ രക്തത്തിലുള്ള വിശ്വാസത്താല്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപം പരിഹ രിക്കുവാന്‍ ദൈവം അവനെ നിയോഗിച്ചതാണെന്നും ബൈബിള്‍ (റോമര്‍ 3:22, 24-25.) അറിയിക്കുന്നു.
ഹൃദയങ്ങള്‍ക്ക് ആനന്ദവും ആശ്വാസവും സംതൃപ്തിയും ലഭിക്കുന്നത് സ്നേഹത്തിലൂടെയാണെന്നും, ദൈവം ഒരു ജാതിയുടെമാത്രം ദൈവമല്ലെന്നും, പാപത്തിനു പക്ഷപാതമുണ്ടെന്നും, പാപമോചനത്തില്‍ അതില്ലെന്നും വ്യക്തമായിട്ടുണ്ട്. വിഭാഗീയതയില്‍, മത്സരവും വെറുപ്പും വിദ്വേഷവും ഉണ്ടാകാ റുണ്ട്. അതോടൊപ്പം, ദുഷ്ടതയുടെ വക്രതയും വിടര്‍ന്നുവരും. ലോകജനത വിശ്വാസങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതിനാല്‍, ഈ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നവരും പ്രതികരിക്കുന്നവരും ചുരുക്കമായി.
മനുഷ്യന്‍ ദൈവസൃഷ്ടിയായതിനാല്‍, എല്ലാവര്‍ക്കും തുല്യമായ പദവി നല്‍കിയിട്ടുണ്ട്. ആ വസ്തുത മനസ്സിലാക്കാതെ, വ്യക്തിഗതനേട്ടങ്ങള്‍ക്കു വേണ്ടി, വേര്‍പെട്ടുപോകരുതെന്നും വേദോപദേശവുമുണ്ട്. “ദൈവത്തിന് മുഖ പക്ഷമില്ലെന്നും, ഏതു ജനതയിലും അവനെ ഭയപ്പെട്ട് നീതി പ്രവര്‍ ത്തിക്കുന്നവനെ അവന്‍ ആംഗീകരിക്കുന്നുവെന്നും”, “യേശു ക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ മുഖപക്ഷം കാണിക്കരുത്. മുഖപക്ഷം കാണിക്കു ന്നുവെങ്കിലോ നിങ്ങള്‍ പാപം ചെയ്യുന്നു. ന്യായപ്രമാണം മുഴുവനും അനു സരിച്ചിട്ട് ഒന്നില്‍ തെറ്റുചെയ്താല്‍ അവന്‍ സകലത്തിനും കുറ്റക്കാരനായി ത്തീരുന്നു” എന്നും ബൈബിള്‍ (അപ്പൊ.പ്രവൃ.10: 34-35, യാക്കോബ് 2: 1, 2: 9-10) രേഖപ്പെടുത്തിയിട്ടുണ്ട്.
പാപങ്ങള്‍ മായിക്കപ്പെടുന്നതിനു പാപപരിഹാരമാര്‍ഗ്ഗമയി, മാനസാന്ത- രപ്പെട്ടു തിരിഞ്ഞുകൊള്ളണമെന്ന് ബൈബിള്‍ (അപ്പൊ.പ്രവൃ. 3: 19) ഊന്നി- പ്പറ ഞ്ഞിട്ടുണ്ട്. എന്നാലും, മാപ്പ്കിട്ടാത്തൊരു പാപവുമുണ്ട്. “സകല പാപ ങ്ങളും ദൂഷണങ്ങളും മനുഷ്യരോട് ക്ഷമിക്കും. പരിശുദ്ധാത്മാവിനെതിരേ യുള്ള ദൂഷണമൊ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷൃപുത്രനെതിരെ ഒരു വാക്കു പറഞ്ഞാല്‍ അത് അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിനെതിരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കു കയില്ല” എന്നും ബൈബിള്‍ പറയുന്നുണ്ട് (മത്തായി 12:31-32 ).
ആളുകള്‍ അവരുടെ സ്വാര്‍ത്ഥപ്രചോദനത്താല്‍ അവലംബിക്കുന്ന പക്ഷ പാതവും, അതിന്‍റെ ദു:ഖകരമായ പാര്‍ശ്വഫലങ്ങളും പരിഗണിച്ചു ഭരണാ ധികാരികള്‍ സ്ഥാപിച്ചതാണ് ലിംഗവിവേചനനിയമം, വൈകല്യവിവേചന നിയമം, വംശീയബന്ധനിയമം, സമത്വനിയമം., സമത്വതൊഴില്‍നിയമം, തുല്യഅവകാശനിയമം, തൊഴില്‍വിവേചനനിയമം എന്നിവ. ഇതനുസരിച്ച്, പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളെ നിയമലംഘനമായി കണക്കാക്കാം.
ലോകമെങ്ങുമുള്ള മനുഷ്യസംസ്കാരങ്ങളില്‍ കാണപ്പെടുന്ന സ്വതന്ത്രവും വേര്‍തിരിച്ചുമുള്ള രൂപീകരണങ്ങള്‍, തീഷ്ണവും വികലവുമായ സ്വാര്‍ത്ഥത
യുടെ സൃഷ്ടികളാണ്. ജാതി ജാതികളോടും, മതം മതങ്ങളോടും, മക്കള്‍ മാതാപിതാക്കളോടും, മാതാപിതാക്കള്‍ മക്കളോടും, രാജ്യം രാജ്യങ്ങളോടും, സഹോദരങ്ങള്‍ തമ്മിലും പക്ഷഭേദം കാട്ടിയത്, എങ്ങനെയെല്ലാമായിരുന്നു വെന്ന് മത രാഷ്ട്രിയഗ്രന്ഥങ്ങള്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട്, പക്ഷപാതം ഒരു നിത്യതിന്മയാണെന്നുകരുതാം.
ക്രിസ്തുമതവും ക്രിസ്തുശാത്രവും തമ്മിലുള്ള വ്യത്യാസം, ക്രിസ്തുമത ത്തിലെ പഴയതും പുതിയതുമായ ആചാരങ്ങള്‍, സഭകളുടെ ഭിന്നവിശ്വാസ ങ്ങള്‍, പ്രോട്ടസ്റ്റന്‍റെ്സഭകളുടെ വേറിട്ട ദൈവശാസ്ത്രം, കരുണയും ദീര്‍ഘ ക്ഷമയും നന്മയും നീതിയും മാന്യതയും സമാധാനവും സ്നേഹവും സംഗ- മിച്ച യഥാര്‍ത്ഥ “ക്രൈസ്തവ ധര്‍മ്മശാസ്ത്രം” എന്നിവ സംബന്ധിച്ചു ജ്ഞാന മുള്ളവര്‍ വളരെ കുറച്ച്മാത്രം. ഈ വേര്‍തിരിക്കുന്ന വിഷമസാഹചര്യവും ഒട്ടേറെ “നവീകരണ സഭകളുടെ” സ്ഥാപനത്തിന് കാരണമായിട്ടുണ്ട്.
ഭൂമിയില്‍ സംഭവിക്കുന്ന വിഭജനപ്രക്രിയകള്‍ വീക്ഷിക്കുമ്പോള്‍, നിയമ രാഹിത്യത്തിന്‍റെയും പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളുടെയും യുഗം അവസാനിച്ചിട്ടില്ലെന്നു കാണാം. എന്നാലും, വിഭാഗീയതകൂടാതെ സകലരേ യും സ്നേഹിക്കുകയും സമഭാവനയോടെ അന്യോന്യംസഹകരിക്കുകയും ചെയ്യുന്ന ആളുകള്‍, പൂര്‍വ്വാധികമായി. മനുഷ്യസമൂഹത്തിന്‍റെ സന്തോഷ ത്തിനും, സുരക്ഷിതഭാവിക്കും എതിരായിട്ട് ജനങ്ങളെ നയിക്കുന്ന മത രാഷ്ട്രിയ പ്രവണതകള്‍, പാപവും നിയമലംഘനവുമായിരിക്കെ, പ്രസ്‌തുത കളങ്കിതകര്‍മ്മങ്ങള്‍ ക്രമേണ മാറ്റപ്പെടുമെന്നും പ്രത്യാശിക്കുന്നവരുമുണ്ട്.
ഇപ്പോള്‍, ലോകവ്യാപകമായ പക്ഷാഭാസങ്ങളിലൂടെ പ്രകടമാവുന്ന കദനപൂരിതമായ തിക്താനുഭവങ്ങള്‍, അസഹനീയവും നാശകരവുംമാണ്. അതുകൊണ്ട്, സകല ദേശക്കാരും ഭാഷക്കാരും സഹോദരസ്നേഹത്തോടെ പ്രവര്‍ത്തിക്കുന്ന, ഒരു ഏകീകൃത മനുഷ്യസമുദായം സ്ഥാപിക്കപ്പെടണമെ ന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. ഏകോപനത്തിനുവേണ്ടിയുള്ള, അനുഗ്രഹ പ്രദമായ സന്ദേശവും, ഒരുമയുടെ പാട്ടുമായി അവര്‍ മുന്നേറട്ടെ!
_________________________