Image

ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ഭൂമി (ജെ.എസ്. അടൂർ)

Published on 05 April, 2025
ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ ഭൂമി (ജെ.എസ്. അടൂർ)

മുട്ടനാടുകളും ചെന്നായ് കഥയും ജോസഫ് ഗീബൽസ് നുണ പ്രോപഗണ്ടകളും
പലപ്പോഴും വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളിൽ കൂടെ പല താൽപ്പര കക്ഷികളും തൊണ്ട തൊടാതെ പ്രചരിപ്പിക്കുന്നത് പലപ്പോഴും ആളുകൾ തൊണ്ട തൊടാതെ വിഴുങ്ങും. ഇപ്പോൾ വക്കഫ് ഭൂമികളെകുറിച്ച് പലരും നടത്തുന്ന അതിശൊക്തി കലർന്ന കള്ളപ്രചരണങ്ങൾ പോലെ അപകടകരമാണ് മുസ്ലിം വർഗീയ മനസ്ഥിതി ഉള്ളവർ ക്രിസ്ത്യൻ സഭകളുടെ ഭൂമിയേകുറിച്ചും നടത്തുന്നത്. ഇങ്ങനെയാണ് വർഗീയ മനസ്ഥിതികൾ പരസ്പരം പരി പോഷിപ്പിക്കുന്നത്.

വസ്തുതകൾക്കും നിരക്കാത്ത കള്ളം പ്രചരണങ്ങൾ അടിച്ചു വീടും. ഒരു കള്ളം നൂറ് തവണ ആവർത്തിച്ചു പറഞ്ഞാൽ അതു ശരിയാണന്ന് ജനം ധരിക്കുമെന്ന നാസി പ്രോപ്പഗണ്ട മന്ത്രി ജോസഫ് ഗീബൽസ് മെത്തേഡ്. നാസി പ്രോപ്പഗണ്ട നൂറു പ്രാവശ്യം നുണ പറഞ്ഞു അതു ശരിയാണ് എന്ന് വരുത്തും.അങ്ങനെയുള്ള നുണ പ്രചരണങ്ങളാണ് വാട്സ് അപ്പ്, സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
അതിന് ഒരു ഉദാഹരണമാണ് കത്തോലിക്കാ സഭക്ക് ഇന്ത്യയിൽ 17.29 കോടി ഏക്കർ ഉണ്ടെന്ന നുണ പ്രചരണം. അതു ബ്രിട്ടീഷകാർ നൽകി എന്ന രണ്ടാം നുണ. ബ്രിട്ടീഷ് കാർ ഇന്ത്യയിൽ വരുന്നതിന് ഏത്ര യൊ നൂറ്റാണ്ടു മുതൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾ ഉണ്ട്.

കേരളത്തിൽ ക്രിസ്ത്യാനികൾ എന്തായാലും രണ്ടാം നൂറ്റാണ്ടു മുതലുണ്ട്. ബ്രിട്ടിഷകാർ പോയപ്പോഴുള്ള ആംഗ്ലിക്കൻ ചർച്ചാണ് പിന്നെ സി എസ് ഐ യും സി എൻ ഐ യും എന്നു അടിസ്ഥാന വിവരം പോലും നുണ കൾ പ്രചരിപ്പിക്കുന്ന മാപ്ര കൾ ക്കു. ക്രിസ്ത്യാനികൾ എല്ലാം കത്തോ ലിക്കർ എന്ന് വിചാരിക്കുന്നതും ഇന്ത്യയിലെ ക്രിസ്ത്യാനികളേ കുറിച്ചുള്ള അജ്ഞത യാണ്. 2.3% മാത്രമുള്ള ക്രിസ്ത്യകളുടെ സഭകൾ ഇന്ത്യയിൽ മൊത്തം ഭൂമിയുടെ 35% വച്ചു കൊണ്ടിരി ക്കുന്നു നുണ പ്രചരണം ആർക്ക വേണ്ടിയാണ്?

കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതി  ഏതാണ്ട് 96 ലക്ഷം ഏക്കർ മാത്രം.അതിൽഏതാണ്ട്  28,838  ഏക്കർ ഫോറെസ്റ്റ് ഭൂമി.സർക്കാർ ഭൂമി.സർക്കാർ പാട്ട ഭൂമി ഒഴിച്ചാൽ കേരളത്തിൽ ഏതാണ്ട് 60ലക്ഷം എക്കർ ഭൂമി കാണും. കേരളത്തിലാണ് പ്രയണേ ക്രിസ്ത്യൻ സ്ഥാപനങ്ങൾ കൂടുതൽ. അപ്പോൾ ഈ 17.29 കോടി ഏക്കർ കണക്ക് കള്ളം എന്നു പകൽ പോലെ വ്യക്തം.
- ഇന്ത്യയുടെ ആകെ വിസ്തൃതി 813,000,000 ഏക്കർ. ഏകദേശം 81 കോടിയിൽ പരം ഏക്കർ..അതിൽ വനവും ഹിമാലയവും മരുഭൂമികളും മൊക്കെ കഴിഞ്ഞു സർക്കാർഭൂമിയും ഒക്കെ ഒഴിവാക്കിയാൽ 50കോടി ഏക്കരോളം മാത്രം..  അതിൽ 17.29കോടി  ഏക്കർ കത്തോലിക്കാ സഭ വശം എന്ന് പറഞ്ഞാൽ ആകെ ഭൂമിയുടെ 35%%-ൽ കൂടുതൽ കത്തോലിക്കാസഭയുടെ വശം കള്ളപ്രചരണത്തിൽ വസ്തുകൾ വേണ്ടായല്ലോ.

എന്തായാലും ഇങ്ങനെ വാട്സ് അപ്പ് യൂണിവേഴ്സിറ്റികളി ലൂടെ നടത്തുന്ന പ്രചരണത്തിനു ഒന്നിനും കൃത്യമായ ഡേറ്റ സോഴ്സ് ഇല്ല. കത്തോലിക്കാ സഭ എന്ന ഒരൊറ്റ പേരിൽ ഉള്ള ലാൻഡിനു സോഴ്സ് ഇല്ലന്നുള്ള ത് ഇതിനെ കുറിച്ച് അടിസ്ഥാന വിവരം ഉള്ളവർക്ക് അറിയാം. കത്തോലിക്ക സഭ എന്നത് തന്നെ ഏക ശീല രൂപീയായ ഏർപ്പാട് അല്ല. കേരളത്തിൽ പോലും അതു പല ചേരുവ കളാണ്.

ഇങ്ങനയാണ് വർഗീയ മനസ്ഥിതി യുള്ളവർ പരസ്പരം നുണകൾ പ്രചരിപ്പിച്ചു വർഗീയ രാഷ്ട്രീയ ത്തിനു ആക്കം കൂട്ടുന്നത്. ഭൂരിപക്ഷ വർഗീയ രണ്ടു ന്യൂനപക്ഷ വർഗീത ക്കു വെടി മരുന്നിട്ട് തമ്മിലുള്ള പരസ്പര വിശ്വാസം തകർത്തു പഴയ ഡിവൈ ഡ് അൻ റൂൾ രാഷ്ട്രീയമാണ് ഇറക്കുന്നത്. ഫാൾസ് നരേറ്റിവ് നൂറ് പ്രാവശ്യം പറയും.
രണ്ടു മുട്ടനാടുകളേ തമ്മിൽ അടുപ്പിച്ചു ചോര കുടിക്കാൻ വന്ന പഴയ ചെന്നായുടെ കഥ യാണ് ഓർമ്മ വരുന്നത്.

എല്ലാവരോടും പറയുന്നത് സൂക്ഷിച്ചാൽ ദുഖി ക്കണ്ടി വരില്ല. എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടരുത് എന്നെ പറയാനുള്ളൂ..
എല്ലാ തരം വർഗീയത യും ചെയ്യുന്നത് പരസ്പര വിശ്വാസം തകർക്കും. കള്ളങ്ങൾ പ്രചരിപ്പിച്ചു other നെ ശത്രു പക്ഷ ത്താ ക്കും. ചെറിയ കാര്യങ്ങൾ ഊതിപെരുപ്പിച്ചു ഫാൾസ് നാറീട്ടിവിൽ കൂടെ അരക്ഷി ത ബോധം വളർത്തും. അരക്ഷിത ബോധം വാക്കിലും പ്രവർത്തി യിലും അക്രമ ത്വര യുണ്ടാക്കും.

പിന്നെ ഒരു തീപ്പൊരി വീണാൽ അതു പരസ്പരം വർഗീയ അക്രമ രാഷ്ട്രീയത്തിൽ പോകും.
നിങ്ങൾ കള്ളം പറഞ്ഞാൽ ഞങ്ങൾ അതിന്റെ പത്തിരട്ടി കള്ളം പറയും. നുണ മത്സരത്തിൽ പലർക്കും സത്യം എന്താണ് എന്നു പോലും മനസ്സിലാകാത്ത കലി കാലം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക