Geetham 71
That I should make much of myself and turn it on all sides, thus casting coloured shadows on thy radiance – such is thy maya.
Thou settest a barrier in thine own being and then callest thy severed self in myriad notes. This thy self-separation has taken body in me.
The poignant song is echoed through all the sky in many coloured tears and smiles, alarms and hopes; waves rise up and sink again, dreams break and form. In me is
thy own defeat of self.
This screen that thou hast raised is painted with innumerable figures with the brush of the night and the day. Behind it thy seat is woven in wondrous
mysteries of curves, casting away all barren lines of straightness.
The great pageant of thee and me has overspread the sky. With the tune of thee and me all the air is vibrant, and all ages pass with the hiding and seeking of
thee and me.
ഗീതം 71
ഏഴ ഞാനിത പ്രാപിക്കും പ്രാഭവ –
മേതും താവക മായാ പ്രഭവത്താല്‍
ഏതും സൗവര്‍ണ്ണമാക്കും തല്‍ ചൈതന്യം
ഏതും സൗഷ്ഠവമാക്കുും മായാശക്തി !
സര്‍വ്വസാധകനാമങ്ങുന്നങ്ങയെ
സ്വേച്ഛാ വ്യാവൃത്തമാക്കിയിട്ടാ ഖണ്ഡം
സംസൃഷ്ടമാക്കും നാനാപദങ്ങളാല്‍
സ്വാമ്യമാം തല്‍ വിരഹമെന്‍ ഗാത്രവും !
ആ വിരഹത്തിന്‍ ഗാനതരംഗങ്ങള്‍
ആശ, യാകുല, ഭീതി, ഹര്‍ഷങ്ങളായ്
അന്തമില്ലാതനേക വര്‍ണ്ണങ്ങളില്‍
ആപൂരമാകുന്നീ വിശ്വമാകവേ !
എത്രയോളങ്ങളാ ഗാന സിന്ധുവില്‍
എത്ര സ്വപ്നങ്ങളും പൊങ്ങിത്താഴുന്നു !
ഏതും തസ്യ പരിത്യാഗ ഗാനമാ –
യെന്നില്‍ കാട്ടിടും സ്വന്തം പരാജയം !
എന്നെ യാവൃതമാക്കുവാന്‍ പാവനന്‍
ഏവമീ തിരശീല നിര്‍മ്മിച്ചതി –
ലെത്ര ചിത്രങ്ങള്‍ തീര്‍പ്പൂ ദിവാനിശം
എത്ര നേര്‍രേഖ വക്രമായ് തീര്‍പ്പിതേ !
അങ്ങയും ഞാനും തീര്‍ക്കുമിയുത്സവ –
ഘോഷത്തില്‍ വാനം സംരാവമാര്‍ന്നിതേ,
ശബ്ദ ഝങ്കാര വ്യാപൃത ലീലയില്‍
കാലം സാരള്യം നീങ്ങു സമഞ്ജസം !
സര്‍വ്വസാധകന്‍ = ഈശ്വരന്‍ സ്വാമ്യം = സര്‍വ്വാധികാരം, ഉടമ ആപൂരം = പൂര്‍ണ്ണത
സാരള്യം = ഭംഗി സമഞ്ജസം = നിതിന്യായം, നിഷ്‌ക്കര്‍ഷ
സൗഷ്ഠവം = സൗന്ദര്യം സംരാവം = ശബ്ദകോലാഹലം
……………………………………………………..
Geetham 72
He it is, the innermost one, who awakens my being with his deep hidden touches.
He it is who puts his enchantment upon these eyes and joyfully plays on the chords of my heart in varied cadence of pleasure and pain,
He it is who weaves the web of this maya in evanescent hues of gold and silver, blue and green, and lets peep out through the folds his feet, at whose touch I
forget myself.
Dasd come and ages pass, and it is ever he moves my heart in many a name, in many a guise, in many a rapture of joy and of sorrow.
ഗീതം 72
അന്തര്‍യാമിയായ് മേവുമഗോചരന്‍
ആവാഹിപ്പെന്നിലാധി ചൈതന്യങ്ങള്‍
ആ ഗാഢാശ്ലേഷ സമ്മോഹനങ്ങളാം
ആനന്ദാമൃത ദീപന സ്പര്‍ശത്താല്‍.
അന്തര്‍യാമിയെന്‍ നേത്രപുടങ്ങളില്‍
മന്ത്രാഞ്ജന മൊരുക്കുന്നദൃഷ്ടമായ്
ചിത്തവീണതന്‍ തന്ത്രികള്‍ മീട്ടിയും
ആതങ്കാനന്ദ ഛന്ദസ്സു തീര്‍ത്തു താന്‍
സ്വര്‍ണ്ണം വെള്ളി ഹരിത നീലങ്ങളെ
സഞ്ചിതം കോര്‍ത്തീ മായാ പ്രപഞ്ചത്തില്‍
സഞ്ജനെത്ര നിഗൂഢമായ് നീട്ടുന്നു
സ്വന്തം പാദങ്ങളെന്നെ യാശ്ലേഷിപ്പാന്‍
വാസരങ്ങളായെത്ര യുഗങ്ങളായ്
വ്യാപരിച്ചു മാഞ്ഞീടിലുമെന്‍ ജീവന്‍
വൈവിധ്യ ഭാവ, രൂപ സമ്പ്രീതിയാം
വൃഷ്ടിയില്‍ ഗോപ്യം കാണുന്നതും ഭവന്‍ !
അന്തര്‍യാമി = പരമാത്മാവ് സഞ്ജന്‍ = ഈശ്വരന്‍ വാസരം = ദിവസം
……………………………..
Read More: https://emalayalee.com/writer/22