ഓട്ടവ: രാജ്യതലസ്ഥാനത്തെ റോക്ക്ലാൻഡിന് സമീപം ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു. ഇന്ത്യൻ പൗരനാണ് മരിച്ചതെന്ന് കാനഡയിലെ ഇന്ത്യൻ എംബസി സ്‌ഥിരീകരിച്ചു. എന്നാൽ, മരിച്ച വ്യക്തിയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തിൻ്റെ കാരണവും വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
മരിച്ചയാളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും ഉറപ്പുവരുത്തുമെന്ന് ഇന്ത്യൻ എംബസി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.