Image

അണ്ണാമലൈ തമിഴ്നാട് ബിജെപി അദ്ധ്യക്ഷസ്ഥാനം ഒഴിയും

Published on 05 April, 2025
അണ്ണാമലൈ  തമിഴ്നാട് ബിജെപി അദ്ധ്യക്ഷസ്ഥാനം  ഒഴിയും

ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായുള്ള സഖ്യരൂപീകരണത്തിന് വഴിയൊരുക്കുക ലക്ഷ്യമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം കെ. അണ്ണാമലൈ ഒഴിയും. പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരത്തിനില്ലെന്ന് അണ്ണാമലൈ വ്യക്തമാക്കി. പുതിയ അധ്യക്ഷനെ പാർട്ടി ഐകകണ്ഠേന തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023ൽ ബിജെപി- അണ്ണാ ഡിഎംകെ സഖ്യത്തിന് വിഘാതം സൃഷ്ടിച്ച ഭിന്നതകളുടെ പ്രധാന കാരണക്കാരൻ അണ്ണാമലൈയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

തമിഴ്നാട്ടിൽ ശക്തമായ സഖ്യത്തിൽ ഏർപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഡിഎംകെയെ ഭരണത്തിൽ നിന്ന് ഇറക്കുക എഐഎഡിഎംകെയുടെ ലക്ഷ്യവും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയാണ് ഇരു പാർട്ടികളും തമ്മിലെ സഖ്യസാധ്യത സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിതുറന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക