ഫോർട്ട് ബെൻഡ് കൗണ്ടി(ടെക്സാസ്): മണി ലോണ്ടറിംഗ് കേസിൽ അറസ്റ്റിലായ ജഡ്ജി കെ പി ജോർജ് രാജിവയ്ക്കണമെന്ന് ഫോർട്ട് ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെട്ടു.
ജഡ്ജി കെ പി ജോർജിനെതിരെ രണ്ട് ചാർജ് ചുമത്തി. മൂന്നാം ഡിഗ്രി ഫെലനി കുറ്റമാണ് ചുമത്തിയത് .
ജോർജ് അധികാരികൾക്ക് കീഴടങ്ങിയ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഫോർട്ട് ബെൻഡ് കൗണ്ടി ജയിലിലാക്കി. പിന്നീട് പതിനായിരം ഡോളർ വീതമുള്ള രണ്ടു ജാമ്യത്തിന് പുറത്തു വന്നു.
ജോർജിന് മേൽ $30,000 മുതൽ $150,000 വരെയുള്ള തെറ്റായ പണമിടപാട് ആരോപിക്കപ്പെടുന്നു. പൂർണ്ണ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2019 ൽ നടന്ന കാര്യമാണിത്.
ഫോർട്ട് ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക് പാർട്ടി ചെയർമാനായ ഫ്രെഡ് ടെയ്‌ലറും ജഡ്ജിയിലുള്ള തന്റെ നിരാശ പ്രകടിപ്പിച്ച് ഒരു പ്രസ്താവന പുറത്തിറക്കി.
'ജഡ്ജ് ജോർജിൽ ഞാൻ വളരെ നിരാശനാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഞങ്ങളെ നിരാശപ്പെടുത്തി, അദ്ദേഹം വഹിക്കുന്ന ഉദ്യോഗത്തിന് അനുസൃതമായ ശരിയായ തീരുമാനം ഉപയോഗിച്ചിട്ടില്ല. താനും ഫോർട്ട് ബെൻഡ് കൗണ്ടി ഡെമോക്രാറ്റിക് പാർട്ടിയും കെപി ജോർജ്ജ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നു.