Image

പാർട്ടി താഴെ തട്ടിൽ അതീവ ദുർബലം: സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം

Published on 05 April, 2025
പാർട്ടി താഴെ തട്ടിൽ അതീവ ദുർബലം:  സിപിഎം  പാർട്ടി കോൺഗ്രസിൽ വിമർശനം

മധുര: പാർട്ടിയുടെ വളർച്ച പ്രതീക്ഷിച്ചതുപോലെ ഉണ്ടായിട്ടില്ലെന്നും നിരവധി പോരായ്മകളുണ്ടെന്നും മധുരയിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിൽ വിമർശനം.

പാർട്ടി താഴെ തട്ടിൽ അതീവ ദുർബലമാണെന്ന് കേരള ഘടകത്തിനുവേണ്ടി പി.കെ. ബിജു സ്വയം വിമർശനം നടത്തി. പാർട്ടിയിലെ കൊഴിഞ്ഞുപോക്കുണ്ട്, ജനകീയ വിഷയം ഉയർത്തി സമരം ചെയ്യണമെന്നും ചർച്ചയിൽ സംസാരിക്കവെ ബിജു പറഞ്ഞു.

അതേസമയം, വിദേശസർവകലാശാലകളോടുള്ള അനുകൂല സമീപനം വിമർശനം ഏറ്റുവാങ്ങി. മാത്രമല്ല, പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാനും  പാർട്ടി കോൺഗ്രസിൽ തീരുമാനമായി. പാർട്ടി അംഗത്വ ഫീസ് 5 നിന്നും 10 ആയി ഉയർത്താനും തീരുമാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക