Image

അഞ്ച് വർഷത്തിനുള്ളിൽ 12 രാജ്യങ്ങളിലായി 30 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; കൂടുതൽ മരണങ്ങൾ കാനഡയിലും അമേരിക്കയിലും

രഞ്ജിനി രാമചന്ദ്രൻ Published on 05 April, 2025
 അഞ്ച് വർഷത്തിനുള്ളിൽ 12 രാജ്യങ്ങളിലായി 30 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു; കൂടുതൽ മരണങ്ങൾ കാനഡയിലും അമേരിക്കയിലും

വിദേശകാര്യ മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 12 രാജ്യങ്ങളിലായി 30 ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു.കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 91 ആക്രമണങ്ങൾ നേരിടേണ്ടി വന്നു.   ഇതിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കാനഡയിലും അമേരിക്കയിലുമാണ്.

കാനഡയിലെയും അമേരിക്കയിലെയും വിവിധ സർവ്വകലാശാലകളിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ്  പഠിക്കുന്നത് .
ഇവിടെയുള്ള ചില സ്ഥലങ്ങളിൽ വർദ്ധിച്ചു വരുന്ന വർണ്ണവിവേചനവും, വിദ്വേഷ കുറ്റകൃത്യങ്ങളും ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ട്. ഇതിനുപുറമെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, മാനസിക സമ്മർദ്ദം, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ കാരണങ്ങൾ കൊണ്ടും ഇവിടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണങ്ങൾ സംഭവിക്കുന്നുണ്ട്.

വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് ഏപ്രിൽ 4-ന് പാർലമെൻ്റിൽ ഈ കണക്കുകൾ അവതരിപ്പിക്കുകയും  വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഇന്ത്യൻ സർക്കാരിൻ്റെ പ്രധാന പരിഗണനയാണെന്നും അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.

 

 

 

English summery:

In the past five years, 30 Indian students have died across 12 countries; the highest number of deaths occurred in Canada and the United States.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക