വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കോഴിക്കോട് ചാത്തമംഗലത്ത് ആണ് സംഭവം നടന്നത്. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് ഇടിമിന്നലേറ്റ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. വീടിന് പുറത്തു നിൽക്കുമ്പോൾ ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
English summery:
Struck by lightning in the yard; housewife meets a tragic end.