Image

അവഗണന തുടർന്നാൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; പള്ളിയിൽ അച്ചന്മാരും മെത്രാന്മാരും പറഞ്ഞാൽ ആരും കേൾക്കില്ലന്ന് കരുതരുത് : ബിഷപ് മാർ പാംപ്ലാനി

Published on 05 April, 2025
അവഗണന തുടർന്നാൽ  രാഷ്ട്രീയ പാർട്ടി രൂപീകരിക്കും; പള്ളിയിൽ  അച്ചന്മാരും മെത്രാന്മാരും പറഞ്ഞാൽ  ആരും കേൾക്കില്ലന്ന് കരുതരുത് :  ബിഷപ് മാർ  പാംപ്ലാനി

കോഴിക്കോട്: വഖഫ് ബില്‍ വര്‍ഗീയമല്ലെന്നും സാമൂഹിക നീതിയുടെ വിഷയമാണെന്നും തലശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ലക്ഷ്യം നേടാതെ പിന്നോട്ടില്ലെന്നും വഖഫ് ബില്ലിനെ അനുകൂലിക്കണമെന്ന് എംപിമാരോട് സഭ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ നിലപാടിനെ വര്‍ഗീയമായി ചിത്രികരിച്ചു. സഭയ്ക്ക് വസ്തുതകളെ മനസ്സിലാക്കാന്‍ അറിയാം. രാഷ്ട്രീയ മുതലെടുപ്പിനായി വിനിയോഗിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവര്‍ വഖഫിന്റെ പേരില്‍ മാത്രമല്ല മറ്റ് പല വിഷയങ്ങളിലും അവഗണിക്കപ്പെടുകയാണ്. ജബല്‍പുരില്‍ അടിയേറ്റത് വൈദികന്‍ ജോര്‍ജിന്റെ മുഖത്ത് മാത്രമല്ല, മതേതരത്തിന്റെ തിരുമുഖത്തുകൂടിയാണ്. കയ്യടിച്ചത്, സംരക്ഷിക്കേണ്ട പൊലീസാണ്. അവഗണന തുടര്‍ന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പാംപ്ലാനി വ്യക്തമാക്കി. അവഗണന തുടര്‍ന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. സഭക്ക് അതിന് കഴിയില്ലെന്ന് കരുതരുത്. പള്ളിയില്‍ അച്ചന്മാരും മെത്രാന്മാരും പറഞ്ഞാല്‍ ആരും കേള്‍ക്കില്ല എന്ന് കരുതരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു

Join WhatsApp News
Joseph Abraham 2025-04-05 19:54:04
അച്ഛന്മാരുടെ ദയവായി രാഷ്ട്രീയം പാർട്ടി രൂപീകരിക്കരുത്. ഏതായാലും ഇന്ത്യയിൽ ക്രിസ്ത്യാനികൾ ന്യൂനപക്ഷമാണ്. മുസ്ലിം ജനതയെ കാലും ജനസംഖ്യ അവർക്ക് കുറവാണ്. പക്ഷേ പലപ്പോഴും അച്ഛന്മാരും ചില ആൾക്കാരും ഭൂരിപക്ഷമായ, RSS - സംഘപരിവാറുകാരുടെ താൽക്കാലിക വാക്കുകളിൽ മയങ്ങി അവരുടെ വലയിൽ വീണു മറ്റൊരു ന്യൂനപക്ഷക്കാരായ മുസ്ലീങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതും ശരിയല്ല. ന്യൂനപക്ഷങ്ങളെ തമ്മിൽ അടിപ്പിക്കുന്ന, ഒരു കൗശല തന്ത്രമാണ് മഹാഭൂരിപക്ഷക്കാരായ ആർഎസ്എസും സംഘപരിവാറും നടത്തുന്നത്. അവർ താൽക്കാലികമായി, ന്യൂനപക്ഷക്കാരായ നിങ്ങളെപ്പോലുള്ള മത നേതാക്കൾക്ക്, നിങ്ങളുടെ ചില കൂട്ടാളികൾക്ക്, എന്തെങ്കിലും പദവിയിൽ, നക്കാപ്പിച്ച തരുമ്പോൾ നിങ്ങൾ ഭൂരിപക്ഷക്കാരായ സംഘപരിവാറിന്റെ വലയിൽ വീഴുന്നു. അതിനൊരു ഉത്തമ ഉദാഹരണമാണ്, കുര്യൻ മന്ത്രിയും, P. സി ജോർജ്ജും, A K antony മകനും ഒക്കെ. അതുപോലെ ചിലരെല്ലാം എൽഡിഎഫിന്റെ വലയിലും വീണിട്ടുണ്ട്. ഒരു സിനിമാതാരമായ സുരേഷ് ഗോപിയെ കൊണ്ട് നിങ്ങൾക്ക് എന്ത് ഗുണം. മാധ്യമങ്ങളോടും അങ്ങേർക്ക് ശത്രുതയാണ്. വാർത്തകൾ വായിക്കൂ. മനസ്സിലാകും. ജോൺ ബ്രിട്ടാസിന്റെ പാർട്ടി വലിയ ഗുണം ഇല്ലെങ്കിലും, അദ്ദേഹം ഒരു മികച്ച പാർലമെൻറ് മെമ്പർ ആണ്. അദ്ദേഹം പാർലമെന്റിൽ ഉന്നയിച്ചത് എത്രയോ ശരി. ക്രിസ്ത്യാനികളെ, അവരുടെ മതസ്ഥാപനങ്ങളെ, അടുത്തകാലത്ത് പോലും നോർത്തിന്ത്യയിൽ ദ്രോഹിക്കുന്നതായി നാം വാർത്തകൾ കാണുന്നു. അതെല്ലാം ജോൺ ബ്രിട്ടാ അവതരിപ്പിച്ച പോലെ തന്നെ നാം കാണുന്ന സത്യങ്ങൾ ആണല്ലോ. സുരേഷ് ഗോപി പാർലമെൻറ് എഴുന്നേറ്റ് നിന്ന്പറയുന്നതിൽ വല്ല അർത്ഥമുണ്ടോ, അതും ഒരുമാതിരി സിനിമ ഡയലോഗ ശൈലിയിൽ. തമ്മിൽ തല്ലും, സ്ഥാനമോഹികളും ആണെങ്കിൽ തന്നെയും UDF തന്നെ തമ്മിൽ ഭേദം തൊമ്മൻ എന്ന് മനസ്സിലാക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക